ഇനി നിങ്ങളുടെ അനുവാദമില്ലാതെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ പറ്റില്ല..?

ഇനി നിങ്ങളുടെ അനുവാദമില്ലാതെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ പറ്റില്ല..?

വാട്ട്സാപ്പ് ഗ്രൂപ്പുകളിലേയ്ക്ക് ആളുകളെ ചേര്‍ക്കുന്നതില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഏത് ഗ്രൂപ്പിലും ആരെയും ആര്‍ക്കും ആഡ് ചെയ്യാവുന്ന അവസ്ഥയാണ് ഇപ്പോള്‍ വാട്ട്‌സ്ആപ്പിലുള്ളത്. ഇതിനൊരു മാറ്റം വരുത്തുകയാണ് വാട്ട്‌സ്ആപ്പ്.

ഇനിമുതല്‍ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ ആളെ ചേര്‍ക്കുന്നതിന് ചേര്‍ക്കപ്പെടുന്നയാളുടെ അനുവാദവും വേണം. ഇതിനായി സെറ്റിംഗിലെ ഫീച്ചറില്‍ വാട്ട്‌സ്ആപ്പ് ഉടന്‍ മാറ്റം വരുത്തും. ഇതോടെ സെറ്റിംഗില്‍ ഗ്രൂപ്പ് സംബന്ധിച്ച് ഓപ്ഷന്‍ ലഭിക്കും.

നിങ്ങളെ ഒരു ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ ആര്‍ക്കൊക്കെ അനുവാദം നല്‍കണം എന്നതാണ് ചോദ്യം. ഇതില്‍ ഓപ്ഷനായി ‘നോബഡി, മൈ കോണ്‍ടാക്ട്സ്, എവരിവണ്‍’ എന്നിങ്ങനെ ഉണ്ടാകും. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

അനുവാദമില്ലാതെ വ്യക്തികളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയമാണ് വാട്ട്സാപ്പിനോട് ആവശ്യപ്പെട്ടിരുന്നത്.അനുമതി വാങ്ങിയ ശേഷം ഗ്രൂപ്പുകളില്‍ ചേര്‍ത്താല്‍ മതിയെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ബുധനാഴ്ച മുതല്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ ഈ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply