പരിഷ്‍കരിച്ച മോഡലുമായി ഫിഗോയെത്തുന്നു

പരിഷ്‍കരിച്ച മോഡലുമായി ഫിഗോയെത്തുന്നു

നിലവിലുള്ള ജനപ്രിയവാഹനമായ ഫിഗോയുടെ പരിഷ്‍കരിച്ച മോഡലുമായി അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ് എത്തുന്നു.

കൂടാതെ രൂപത്തിലും എന്‍ജിനിലും ചെറിയ മാറ്റങ്ങളോടെ ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ മൂന്ന് വേരിയന്റുകളില്‍ വാഹനം വിപണിയിലെത്തും.

കൂടാതെ പുതുക്കിപ്പണിത ഗ്രില്‍, ഫോഗ് ലാമ്പിന് ചുറ്റുമുള്ള ക്രോം ട്രിം, ഹെഡ്‍ലാമ്പ്, പുതിയ ബംമ്പര്‍-റിയര്‍ ബംമ്പര്‍, ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടെ പുതുക്കിപ്പണിത ഡാഷ്ബോര്‍ഡ്, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് പുത്തന്‍ ഫിഗോയുടെ പ്രധാന പ്രത്യേകതകള്‍.

ഫോർഡിൽ ബ്ലാക്ക് ഗ്രില്‍, ഫോഗ് ലാമ്പിന് ചുറ്റും ബ്ലൂ ട്രിം, ഡ്യുവല്‍ ടോണ്‍ റൂഫ്, ബ്ലാക്ക് മിറര്‍, റിയര്‍ സ്‌പോയിലര്‍, 15 ഇഞ്ച് വീല്‍, ബ്ലൂ തീമിലുള്ള ഇന്റീരിയര്‍ എന്നിങ്ങനെ പുതുതായി എത്തിയ ടൈറ്റാനിയം ബ്ലു വേരിയന്റിലെ പ്രത്യേകതകള്‍ നീളുന്നു.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് മിറര്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടണ്‍, റെയ്ന്‍ സെന്‍സിങ് വൈപ്പര്‍ എന്നിവയും ഉയര്‍ന്ന വേരിയന്റിനെ വേറിട്ടതാക്കുന്നു.

ജനപ്രിയവാഹനമായ ഫിഗോയുടെ പരിഷ്‍കരിച്ച മോഡലുമായി അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ്. രൂപത്തിലും എന്‍ജിനിലും ചെറിയ മാറ്റങ്ങളോടെ ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ മൂന്ന് വേരിയന്റുകളില്‍ വാഹനം വിപണിയിലെത്തും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment