കിടിലൻ ലുക്കിൽ പുത്തൻ ഹോണ്ടാസിറ്റി

കിടിലൻ ലുക്കിൽ പുത്തൻ ഹോണ്ടാസിറ്റി

വാഹനപ്രേമികളുടെ പ്രിയപ്പെട്ട ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ ജനപ്രിയ വാഹനം സിറ്റി ഇന്ത്യയിലെത്തിയിട്ട് ഈ കഴിഞ്ഞ ജനുവരിയില്‍ 21 വര്‍ഷം തികഞ്ഞിരിക്കുന്നു.

1998 ജനുവരിയിലാണ് ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ആഭ്യന്തര വിപണിയിൽ പ്രീമിയം സെഡാനായ സിറ്റി വിൽപ്പനയ്ക്കു തുടക്കമിടുന്നത്.

കടന്നുവന്ന അന്നു മുതല്‍ വാഹനപ്രേമികളുടെ ഇഷ്ടവാഹനമായി മാറിയ സിറ്റി അടിമുടി മാറ്റത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം തായ്‌ലന്‍ഡിലെ നിരത്തുകളില്‍ എത്തുന്ന ഈ വാഹനം ഈ വര്‍ഷം ഒടുവില്‍ ഇന്ത്യയിലുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2020ല്‍ നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്ർ വാഹനം പ്രദര്‍ശനത്തിനെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരത്തുകൾ കീഴടക്കാൻ വിപണിയിലെത്തിയ ശേഷം 2003ല്‍ രണ്ടാം തലമുറയും 2008ല്‍ മൂന്നാംതലമുറയും 2014ല്‍ നാലാം തലമുറയും ഇന്ത്യന്‍ നിരത്തുകളിലെത്തി. ഈ നാലാം തലമുറയാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്.

ഈ മോഡലിനെക്കാള്‍ ആഡംബരമുള്ളതാവും പുത്തന്‍ വാഹനത്തിന്‍റെ എകസ്റ്റീരിയര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ട സിവിക്കിനോട് സാമ്യമുള്ളതാണ് വാഹനത്തിന്‍റെ മുന്‍വശം. ഫ്രണ്ട് ബംമ്പര്‍, ഗ്രില്ല് എന്നിവയുടെ ഡിസൈനിലും മാറ്റമുണ്ട്. എല്‍ ഇ ഡി ഹെഡ്‍ലാമ്പ്, എല്‍.ഇ.ഡി ഡേടൈംറണ്ണിങ് ലൈറ്റ്, എല്‍.ഇ.ഡി ഫ്രണ്ട് ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തെ വേറിട്ടതാക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*