പോലീസിനെ വെട്ടിലാക്കുന്ന തന്ത്രവുമായി യുവാവ് ടിക് ടോക്കിൽ; പിന്നീട് സംഭവിച്ചത്

പോലീസിനെ വെട്ടിലാക്കുന്ന തന്ത്രവുമായി യുവാവ് ടിക് ടോക്കിൽ; പിന്നീട് സംഭവിച്ചത്

ആലപ്പുഴ: പൊലീസിനെയും മോട്ടോര്‍വാഹന വകുപ്പിനെയും വെട്ടിലാക്കുന്ന കണ്ടുപിടുത്തവുമായെത്തിയ യുവാവിനെ പിടികൂടി പോലീസ്. വാഹന പരിശോധനയില്‍ നിന്നും പൊലീസിനെയും മോട്ടോര്‍വാഹന വകുപ്പിനെയും കബളിപ്പിച്ചു രക്ഷപ്പെടാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മടക്കിവയ്ക്കുന്ന വിദ്യ ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്‍ത യുവാവിനെയാണ് അധികൃതര്‍ വീട്ടിലെത്തി പിടികൂടിയത്.

ആലപ്പുഴ ആര്യാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത യുവാവാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്ടോക്കിൽ വന്ന വീഡീയോ കഴിഞ്ഞ ദിവസമാണ് നാട്ടിലെങ്ങും വീഡിയോ വൈറലായത്.

ബൈക്കിന്‍റെ പിൻസീറ്റിൽ ഇരിക്കുന്നവർക്കു നമ്പർ പ്ലേറ്റ് കൈ കൊണ്ടു അനായാസം മടക്കി വയ്ക്കാന്‍ സാധിക്കുന്നതായിരുന്നു ഈ സംവിധാനം. പള്‍സര്‍ ബൈക്കിന്റെ പിന്നില്‍ ഈ സംവിധാനം ഘടിപ്പിച്ച വീഡിയോ ആണ് വൻ തോതിൽ പ്രചരിച്ചത്.

എന്നാൽ ഇത്തരത്തിലുള്ള കണ്ടുപിടിത്തം വാഹന പരിശോധനകളില്‍ നിന്നും രക്ഷപ്പെടാനാണ് ഈ സൂത്രം വികസിപ്പിച്ചെടുത്തതെന്ന് യുവാവ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

കാര്യം എന്തായാലും യുവാവിനും ബൈക്ക് ഉടമയ്ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധ്യതയുള്ളതിനാലാണു കർശന നടപടിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment