സെപ്തംബര്‍ 1 മുതല്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിടിവീഴും

സെപ്തംബര്‍ 1 മുതല്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിടിവീഴും

മോട്ടോര്‍ വാഹന നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതികള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ റോഡിലെ നിയമലംഘനത്തിനു ചെറിയ പിഴ അടച്ച് തടിയൂരാന്‍ കഴിയാതാവുകയാണ് വാഹന യാത്രക്കാര്‍.

ആലപ്പുഴ വള്ളംകളിയിലെ രസകരമായ കാഴ്ചകള്‍

ആലപ്പുഴ വള്ളംകളിയിലെ രസകരമായ കാഴ്ചകള്

Rashtrabhoomi இடுகையிட்ட தேதி: சனி, 31 ஆகஸ்ட், 2019

മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ആറു മാസം തടവും 10,000 രൂപ പിഴയും നല്‍കണം. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 15,000 രൂപ പിഴയോടൊപ്പം രണ്ടുവര്‍ഷം തടവും അനുഭവിക്കേണ്ടി വരും. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ നിലവിലുള്ള പിഴയായ 100 രൂപയ്ക്ക് പകരം 1000 രൂപ നല്‍കണം.

ചുവപ്പു ലൈറ്റ് മറികടക്കുക, സ്റ്റോപ്പ് സിഗ്നല്‍ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിച്ചുള്ള യാത്ര തുടങ്ങിയവയ്ക്ക് 5000 രൂപ പിഴയും 1 വര്‍ഷം വരെ തടവുമാണു ശിക്ഷ. വര്‍ധിപ്പിച്ച പിഴയ്ക്ക് പുറമെ സാമൂഹ്യസേവനവും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്‌സുകളും നിര്‍ബന്ധമാക്കി.

നിലവില്‍ നിശ്ചയിച്ച എല്ലാതരം പിഴയും എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്നാം തീയതി പത്ത് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഭേദഗതികളാണ് നടപ്പാക്കിയത്. പുതുക്കിയ തുക ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ഉയര്‍ന്ന പിഴത്തുക ഈടാക്കാന്‍ പിഒഎസ് മെഷിന്‍ ഏര്‍പ്പെടുത്തും.

പിഴത്തുക വര്‍ധിച്ചതോടെ സര്‍ക്കാരിനു വരുമാനം വര്‍ധിക്കും. നിയമലംഘകരെ പിടികൂടാന്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*