ഹെക്ടര്‍ ഉടൻ ഇന്ത്യയിലേക്ക്;കൗതുകത്തോടെ വാഹനപ്രേമികൾ

ഹെക്ടര്‍ ഉടൻ ഇന്ത്യയിലേക്ക്;കൗതുകത്തോടെ വാഹനപ്രേമികൾ

നിരത്തുകളിൽ താരമാകാനെത്തുന്നു ഹെക്ടര്‍, ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോഴ്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്.

ഹെക്ടര്‍ എന്ന വാഹനവുമായിട്ടാണ് എംജിയുടെ ഇന്ത്യന്‍ വിപണിപ്രവേശം. ഇന്ത്യന്‍ നിരത്തുകളില്‍ ഒരു വിപ്ലവം തന്നെ സൃഷ്‍ടിച്ചേക്കാവുന്ന എംജിയെ സംബന്ധിച്ച ഓരോ വാര്‍ത്തയും വാഹനലോകം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.

എന്നാൽ ഹെക്ടര്‍ എന്ന കിടിലൻ വാഹനം ഔദ്യോഗികമായി മെയ് പകുതിയിലോ ജൂണിലോ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അവതരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അവസാനവട്ട പരീക്ഷണയോട്ടവുമായി ഹെക്ടര്‍ നിരത്തുകളില്‍ ഇപ്പോഴും സജീവമാണ്.

വലിയ പനോരമിക് സണ്‍റൂഫ്, കിഫോബ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങി മറ്റ് കോംപാക്ട് എസ്‌യുവികളില്‍ നിന്നും വ്യത്യസ്‍തമായ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുമായാണ് ഹെക്ടര്‍ എത്തുന്നത്.

ചുറ്റിലും ക്രോമിയം ആവരണം നല്‍കിയിട്ടുള്ള ഹണി കോംമ്പ് ഗ്രില്ലും വീതി കുറഞ്ഞ ഹെഡ്‌ലാമ്പും വാഹനത്തെ വേറിട്ടതാക്കുന്നു. എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്പ്, സില്‍വര്‍ ഫിനീഷിഡ് സ്‌കിഡ് പ്ലേറ്റ് എന്നിവയും മുന്‍ വശത്തെ പ്രത്യേകതകളാണ്.

കൂടാതെ ഹെക്ടര്‍ 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 141 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും ഈ വാഹനത്തിന്‍റെ ഹൃദയമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗ്രീക്ക് ദേവനായ ഹെക്ടറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നല്‍കിയിരിക്കുന്നത്. ജീപ്പ് കോംപസ്, ടാറ്റ ഹാരിയല്‍ തുടങ്ങിയവര്‍ എതിരാളികളാകുന്ന വാഹനത്തിനു 14 ലക്ഷം മുതല്‍ 18 ലക്ഷം വരെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment