​ഗൂ​ഗിളിന്റെ വാച്ച് ഉടനെന്ന് റിപ്പോർട്ടുകൾ

അടിപൊളി വാച്ചും പുറത്തിറക്കാൻ ​ഗൂ​ഗിൾ, പിക്സല്‍ 4 സ്മാർട്ട് ഫോണിനൊപ്പം, പിക്സല്‍ വാച്ചും ഗൂഗിൾ പുറത്തിറക്കും. വിദേശ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാച്ചിന്റെ പേര് പിക്സല്‍ വാച്ച് എന്ന് തന്നെ ആയിരിക്കുമോ അതോ മറ്റെന്തെങ്കിലും പേര് ആയിരിക്കുമോ എന്നത് വ്യക്തമല്ല.

എന്നാൽ ഗൂഗിളിന്റെ ഹാര്‍ഡ് വെയര്‍ ഉല്‍പന്നങ്ങള്‍ പിക്സല്‍ എന്ന പേരിൽ തന്നെ പുറത്തിറക്കാറുള്ളതിനാൽ സാമ്രത് വാച്ചും ഇതേ പേരിൽ തന്നെ പുറത്തിറക്കാനാണ് സാധ്യത.

കൂടാതെ നേരത്തെ പ്രമുഖ വാച്ച് ബ്രാന്റ് ആയ ഫോസിലിന്റെ ഒരു ഹൈബ്രിഡ് വാച്ച് സാങ്കേതികവിദ്യയും 20 എഞ്ചിനീയര്‍മാരേയും ഗൂഗിള്‍ സ്വന്തമാക്കിയതിനാൽ പുറത്തിറക്കുക ഒരു ഹൈബ്രിഡ് വാച്ച് ആയിരിക്കുമെന്നും സൂചനയുണ്ട്.വാച്ച് പുറത്തിറങ്ങിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment