അടിതെറ്റിയാൽ സ്‌പീക്കറും…അസം ഡപ്യൂട്ടി സ്പീക്കർ ആനപ്പുറത്തുനിന്ന് വീണു
അടിതെറ്റിയാൽ സ്‌പീക്കറും…അസം ഡപ്യൂട്ടി സ്പീക്കർ ആനപ്പുറത്തുനിന്ന് വീണു
ഗുവാഹാട്ടി: അസം ഡപ്യൂട്ടി സ്പീക്കർ കൃപാനാഥ് മല്ലയാണ് ഞായറാഴ്ച്ച സ്വീകരണത്തിനിടെ ആനപ്പുറത്ത് നിന്ന് വീണത്. ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിൽ സ്വന്തം നിയോജക മണ്ഡലമായ രാത്ബാരിയിലെത്തിയതായിരുന്നു ബി.ജെ.പി നിയമസഭാ അംഗമായ മല്ല.
സ്വീകരണത്തിന്റെ ഭാഗമായി അണികൾ ഒരുക്കിയ ഘോഷയാത്രയിൽ മല്ലയെ ആനപ്പുറത്തെഴുന്നെള്ളിക്കവെയാണ് അപകടമുണ്ടായത്. ആയിരങ്ങളാണ് ഘോഷയാത്രയിൽ പങ്കെടുക്കാൻ തടിച്ചുകൂടിയത്. ആള്‍ക്കൂട്ടത്തെ കണ്ട് വരണ്ട ആന നടത്തം വേഗത്തിലാക്കി. ഇതോടെ അണികൾ ആനപ്പുറത്ത് കയറ്റിയിരുത്തിയ മല്ല ആനപ്പുറത്തു നിന്ന് പിടിവിട്ട് താഴേക്ക് വീണെങ്കിലും പരിക്കുകൂടാതെ രക്ഷപ്പെട്ടു.
Leave a Reply