വിവാഹത്തിന് ആനപ്പുറത്തെത്തിയ വരനും ആന ഉടമയ്ക്കുമെതിരെ കേസ്

വിവാഹത്തിന് ആനപ്പുറത്തെത്തിയ വരനും ആന ഉടമയ്ക്കുമെതിരെ കേസ്

വിവാഹാഘോഷം മികച്ചതാക്കാന്‍ ആനപ്പുറത്തെത്തിയ വരനെതിരെ കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആര്‍.കെയ്‌ക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്.

വരനൊപ്പം ആനയുടമയായിരുന്ന പത്തനംതിട്ട സ്വദേശി സലിം റാവുത്തര്‍, ആനയുടെ ഇപ്പേഴത്തെ ഉടമ കുറ്റ്യാടി കടേക്കച്ചാല്‍ മുഹമ്മദ് സബീര്‍ പാപ്പാന്‍മാരായ തിരുവനന്തപുരം സ്വദേശി കൃഷ്ണന്‍ പോറ്റി, കാസര്‍ഗോഡ് സ്വദേശി രാഹുല്‍ എന്നിവര്‍ക്കെതിരെയും വടകര സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസര്‍ സവീന്‍ സുന്ദര്‍ കേസ്സെടുത്തു.

Also Read: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന്റെ കണ്ണിന് പരിക്ക്

2012 – ലെ നാട്ടാന പരിപാലന ചട്ടം ലഘിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വടകരയില്‍ ഈ മാസം 18 നാണ് കേസിനാസ്പദമായ വിവാഹം നടന്നത്. പ്രമുഖ വ്യവസായിയായ ആര്‍ കെ അബ്ദുള്‍ ഹാജിയുടെ മകനാണ് സമീഹ്. ഇയാള്‍ ആനപ്പുറത്ത് കയറിയാണ് വധുവിന്റെ വീട്ടിലെത്തിയത്.

പ്രളയം മൂലം കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുമ്പോഴാണ് സമൂഹത്തിന് ഒട്ടും ആശാസ്യമല്ലാത്തരീതിയില്‍ ഇത്തരം ആഢംഭര വിവാഹങ്ങള്‍ അരങ്ങേറുന്നത്. വരന്‍ ആനപ്പുറത്തേറി വരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് വനംവകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലന ചട്ടത്തിനെതിരാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment