വിവാഹത്തിന്റെ ഒമ്പതാം പൊക്കം ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു
വിവാഹത്തിന്റെ ഒമ്പതാം പൊക്കം ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു
നവവധുവിനെ വരന്‍ തല്ലിക്കൊന്നു. വിവാഹ ശേഷം ഒമ്പതാം ദിവസമാണ് യുവതി കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്.
ശബാ പട്ടേല്‍ എന്ന യുവതിയാണ് മരിച്ചത്. വിവാഹത്തിനു ദിവസങ്ങള്‍ക്കുശേഷം തന്നെ ഭര്‍ത്താവ് സല്‍മാനും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ അഏപദ്രവിച്ചു തുടങ്ങിയിരുന്നു.
തുടര്‍ന്ന് കാശ് വാങ്ങി വരാന്‍ പറഞ്ഞ്് ശബാമയെ സല്‍മാന്‍ വീട്ടിലേക്ക് പറഞ്ഞയക്കുകയും പിന്നീട് വിവരമൊന്നുമില്ലാത്തതിനാല്‍ ഫെബ്രുവരി നാലിന് ഭാര്യ വീട്ടിലെത്തുകയായിരുന്നു.
സല്‍മാന്‍ വീണ്ടും പണം ആവശ്യപ്പെടുകയും എന്നാല്‍ ശബാമയുടെ വീട്ടുകാര്‍ അത് നിഷേധിക്കുകയുമായിരുന്നു.
ഇതില്‍ ക്ഷുഭിതനായ സല്‍മാന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് കുഴഞ്ഞുവീണ ശബാമയെ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
Leave a Reply
You must be logged in to post a comment.