Neyyattinkara DYSP Harikumar l രഹസ്യബന്ധത്തിന് എത്തിയ ഡി വൈ എസ് പി പിടിച്ചു തള്ളിയ യുവാവ് മറ്റൊരു വാഹനമിടിച്ച് മരിച്ചു
രഹസ്യബന്ധത്തിന് എത്തിയ ഡി വൈ എസ് പി പിടിച്ചു തള്ളിയ യുവാവ് മറ്റൊരു വാഹനമിടിച്ച് മരിച്ചു Neyyattinkara DYSP Harikumar
Neyyattinkara DYSP Harikumar റോഡില്‍ നടന്ന വാക്കുതര്‍ക്കതിനിടെ നെയ്യാറ്റിന്‍കര ഡി വൈ എസ് പി ബി ഹരികുമാര്‍ റോഡിലേക്ക് പിടിച്ചു തള്ളിയ യുവാവ് എതിരെ വന്ന കാറിടിച്ച് മരിച്ചു. നെയ്യാറ്റിന്‍കര കോടങ്ങാവിള കാവുവിളയില്‍ സനല്‍ (35) ലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം.
നെയ്യാറ്റിന്‍കര കമുകിങ്കോടുള്ള പെണ്‍ സുഹൃത്തിന്‍റെ വീട്ടില്‍ എത്തിയതായിരുന്നു ഡി വൈ എസ് പി ഹരികുമാര്‍. ഇവിടെ നിന്നും ഇറങ്ങിയ ശേഷം റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്‍റെ കാറിന് കുറുകെ മറ്റൊരു കാര്‍ കിടക്കുന്നത് കണ്ടത്. കാര്‍ എടുക്കുന്നത് സംബധിച്ചുണ്ടായ തര്‍ക്കമാണ് കയ്യാംകളിയിലേക്ക് എത്തിയത്.
സ്വകാര്യ വാഹനത്തില്‍ യൂണിഫോം ഇല്ലാതെ എത്തിയ ഡി വൈ എസ് പിയെ സനലിന് തിരിച്ചറിയാനായില്ല. വാക്ക് തര്‍ക്കാതിനിടയ്ക്കു ഡി വൈ എസ് പി സനലിനെ പിടിച്ചു തള്ളുകയായിരുന്നു. ഇതിന്‍റെ ആഘാതത്തില്‍ റോഡിലേക്ക് തെരുച്ചു വീണ സനലിനെ എതിരെ വന്ന കാര്‍ ഇടിയ്ക്കുകയായിരുന്നു. ഡി വൈ എസ്പിയ്ക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്തു.
ഗുരുതരമായ പരിക്കേറ്റ സനലിനെ നാട്ടുകാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഡി വൈ എസ് പിയെ കൈകാര്യം ചെയ്തു. എന്നാല്‍ സുഹൃത്തിന്‍റെ സഹായത്തോടെ സ്ഥലത്ത് നിന്നും രക്ഷപെട്ടു. സ്ഥലത്ത് നിന്നും രക്ഷപെട്ട ഡി വൈ എസ് പി ഒളിവിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര താലൂക്കില്‍ ഹര്‍ത്താലില്‍ നടത്തുകയാണ്.
Leave a Reply