ഡി വൈ എസ് പിക്കൊപ്പം ഒളിവില്‍ പോയ ബിനു കീഴടങ്ങി
ഡി വൈ എസ് പിക്കൊപ്പം ഒളിവില്‍ പോയ ബിനു കീഴടങ്ങി Neyyattinkara Murder case Binu Surrendered
Neyyattinkara Murder case Binu Surrendered തിരുവനന്തപുരം: ഡി വൈ എസ് പി ഹരികുമാറിന്‍റെ സുഹൃത്ത് ബിനു പോലീസില്‍ കീഴടങ്ങി. ഹരികുമാറിനോപ്പം ഒളിവില്‍ പോയ ആളാണ് ബിനു. ബിനുവിനൊപ്പം ഡ്രൈവര്‍ രമേഷുമാണ് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്.
സനല്‍കുമാര്‍ മരിച്ചുവെന്ന് ഉറപ്പായ ശേഷം ഹരികുമാറും ബിനുവും ഒളിവില്‍ പോവുകയായിരുന്നു. ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് ബിനുവിന്‍റെ മകന്‍ അനൂപ് കൃഷ്ണന്നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ഒളിവില്‍ കഴിഞ്ഞിരുന്ന ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കുടുംബവീട്ടില്‍ കണ്ടെത്തുകയായിരുന്നു. കര്‍ണ്ണാടകത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരും കീഴടങ്ങാനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു. എന്നാല്‍ ഹരികുമാര്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. തിരുവനന്തപുരത്തേക്ക് വരുന്നവഴി ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ ഇറക്കുകയായിരുന്നു.
Leave a Reply