Sanal kumar Murder Case l Neyyattinkara DySP l സനല്‍കുമാറിന്റെ ഭാര്യ വിജി ഉപവാസ സമരത്തിലേയ്ക്ക്

സനല്‍കുമാറിന്റെ ഭാര്യ വിജി ഉപവാസ സമരത്തിലേയ്ക്ക് Sanal kumar Murder Case l Neyyattinkara DySP

Sanal kumar Murder Case l Neyyattinkara DySPSanal kumar Murder Case l Neyyattinkara DySP തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ  സനൽ കുമാര്‍ കൊല്ലപ്പെട്ട സംഭവത്തിൽ സനലിന്റെ ഭാര്യ വിജി നാളെ ഉപവാസ സമരത്തിനൊരുങ്ങുന്നു. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് ഉപവാസ സമരം. സനൽ കൊല്ലപ്പെട്ട സ്ഥലത്താണ് സമരം നടത്തുന്നത്.

Also Read >>

അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചാണിപ്പോൾ അന്വേഷണം. ഫോൺ നമ്പറുകൾ പിന്തുടർന്നാണ് പ്രാധാനമായും അന്വേഷണം നടത്തുന്നത്. ഇവരെ രക്ഷപെടാന്‍ സഹായിച്ച രണ്ടുപേരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സനൽ കൊല്ലപ്പെട്ടത്.

വാഹനം ഇടുന്നതു സംബന്ധിച്ച് ഡിവൈഎസ്പി ബി.ഹരികുമാറുമായുള്ള തർക്കത്തെ തുടർന്ന് സനലിനെ മർദ്ദിച്ച് റോഡിലേക്ക് തള്ളിയിടുകയും സ്പീഡിൽ വന്ന കാർ ഇടിച്ച് സനൽ മരിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഹരികുമാറിനെ പിടിക്കാൻ ഒരാഴ്ചക്കു ശേഷവും പോലീസിന് കഴിഞ്ഞിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply