DYSP B Harikumar Suicide l യുവാവിനെ തള്ളിയിട്ടുകൊന്ന നെയ്യാറ്റിന്‍കര ഡി വൈ എസ്പി മരിച്ചനിലയില്‍
യുവാവിനെ തള്ളിയിട്ടുകൊന്ന നെയ്യാറ്റിന്‍കര ഡി വൈ എസ്പി മരിച്ചനിലയില്‍ DYSP B Harikumar Suicide
DYSP B Harikumar Suicide തിരുവനന്തപുരം : സനൽകുമാർ കൊലക്കേസ് പ്രതി മുൻ നെയ്യാറ്റിൻകര ഡി വൈ എസ് പി ബി ഹരികുമാർ മരിച്ചനിലയിൽ. കല്ലമ്പലത്തെ കുടുംബ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കുടുംബ വീട്ടിൽ എത്തിയത്. മരണത്തില്‍ പ്രാഥമികമായി ദുരൂഹതയില്ലെങ്കിലും ഹരികുമാറിന്‍റെ ജീവന് ഭീഷണിയുള്ളതായി സഹോദരന്‍ ഇന്നലെ പറഞ്ഞിരുന്നു.
എന്നാല്‍ ഹരികുമാറിനൊപ്പം ഒളിവില്‍ പോയ ബിനുവിനെക്കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ല. കേസില്‍ ഡി വൈ എസ് പിയെ രക്ഷപെടാന്‍ സഹായിച്ച രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോകാന്‍ സഹായിക്കുകയും സിം കാര്‍ഡുകള്‍ എടുത്തു നല്‍കുകയും ചെയ്ത ലോഡ്ജ് മാനേജര്‍ സതീഷ്, ഡി വൈ എസ് പിയോടൊപ്പം ഒളിവില്‍ പോയ സുഹൃത്ത് ബിനുവിന്‍റെ മകന്‍ അനൂപ് കൃഷ്ണ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നിസ്സര തര്‍ക്കത്തിന്‍റെ പേരില്‍ നിരപരാധിയായ യുവാവിനെ വാഹനത്തിന്‍റെ മുന്നിലേക്ക് തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡി വൈ എസ് പിയാണ് ബി ഹരികുമാര്‍.അധികാര ധാര്‍ഷ്ട്യം ഉന്നത സ്വാധീനവും ഉപയോഗിച്ച് കേസില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും രാഷ്ട്രീയകക്ഷി ഭേദമന്യേ നാട്ടുകാര്‍ ഒറ്റക്കെട്ടായി പ്രതിഷേധത്തെ തുടര്‍ന്നാണ് ഇയാളെ പോലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നത്.
ഇയാള്‍ക്കെതിരെ മറ്റ് ഗുരുതര ആരോപണങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. അതേസമയം കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.
വാഹനത്തിന് മുന്നിലേക്ക് സനല്‍ എന്ന യുവാവിനെ തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡി വൈ എസ്പിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സനലിന്റെ ഭാര്യ വിജി ഇന്ന് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കൊലക്കുറ്റത്തിന് കേസെടുത്ത ഇയാളെ ആഭ്യന്തര വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് റോഡില്‍ നടന്ന വാക്കുതര്‍ക്കതിനിടെയാണ് നെയ്യാറ്റിന്‍കര ഡി വൈ എസ് പി ബി ഹരികുമാര്‍ സനലിനെ റോഡിലേക്ക് പിടിച്ചു തള്ളുകയായിരുന്നു. എതിര്‍ ദിശയില്‍ നിന്നും വാഹനം വരുന്നത് ഡി വൈ എസ് പി കണ്ടിരുന്നെങ്കിലും നെഞ്ചില്‍ ആഞ്ഞുതള്ളിയിടുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറയുന്നു. നെയ്യാറ്റിന്‍കര കോടങ്ങാവിള കാവുവിളയില്‍ സനല്‍ (35) ലാണ് ദാരുണമായി കൊല്ലപ്പെട്ടത്.
Leave a Reply