രാത്രി ഷിഫ്റ്റ് ചെയ്യുന്ന സ്ത്രീകളിൽ ആർത്തവ വിരാമം നേരത്തെയോ?? ഞെട്ടിക്കുന്ന റിപ്പോർട്ട്

രാത്രി ഷിഫ്റ്റ് ചെയ്യുന്ന സ്ത്രീകളിൽ ആർത്തവ വിരാമം നേരത്തെയോ?? ഞെട്ടിക്കുന്ന റിപ്പോർട്ട്

രാത്രി ഷിഫ്റ്റ് ചെയ്യേണ്ടി വരുന്ന പെൺകുട്ടികൾ ഇന്നേറെയാണ്. രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്ന സ്ത്രീകളില്‍ ആര്‍ത്തവ വിരാമം നേരത്തെയാകുമെന്ന് പുതിയ പഠനം.

Also Read: ആനന്ദം പകരുന്ന ഓറൽ സെക്സ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ഡാല്‍ഹൗസാണ് പഠനം നടത്തിയത്. 20 മാസത്തില്‍ കൂടുതല്‍ രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്ന സ്ത്രീകളില്‍ ആര്‍ത്തവ വിരാമം നേരത്തെയാകാനുളള സാധ്യത ഒമ്പത് ശതമാനമാണെന്നും പഠനം പറയുന്നു.

Also Read: ഇവൾ ലോകത്തിലെ ഏറ്റവും സെക്സിയറ്റ് വുമൺ

അറിഞ്ഞോളൂ… 20 വര്‍ഷത്തില്‍ കൂടുതലായി രാത്രിയാണ് ഡ്യൂട്ടിയെങ്കില്‍ ആര്‍ത്തവ വിരാമം നേരത്തെയാകാനുളള സാധ്യത 73 ശതമാനമാണ്. ജോലി ഭാരവും മാനസിക പിരിമുറുക്കവും മൂലമാണ് ഇങ്ങനെയുണ്ടാകുന്നത് എന്നും പഠനം വ്യക്തമാക്കുന്നു.

Also Read : ഉത്ര കൊലക്കേസിൽ വൻ ട്വിസ്റ്റ്‌: സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ കസ്റ്റഡിയിൽ

രാത്രി ഡ്യൂട്ടി ചെയ്യുന്ന 80,000 നഴ്സുമാരിലാണ് ഈ പഠനം നടത്തിയത്. ഡെയ്ലി മെയില്‍ അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാ കൂടാതെ മാറി മാറിയുള്ള ജോലി ഷിഫ്റ്റുകളില്‍ പണിയെടുക്കുന്നവരില്‍ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും മുന്‍പ് ചില പഠനങ്ങള്‍ വന്നിരുന്നു.

Also Read: ഉറങ്ങുമ്പോഴും ബ്രാ വേണോ?? ആരോ​ഗ്യത്തിന് ഇപ്രകാരം ചെയ്യാം

20 ലക്ഷത്തോളം ആളുകളില്‍ നടത്തിയ പഠനത്തില്‍ 25% പേരിലും ഹൃദ്രോഗ സാധ്യത കണ്ടെത്താനായി. പകല്‍ ജോലിക്കാരേക്കാള്‍ ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യത കൂടുതല്‍ ഷിഫ്റ്റ് ജോലിക്കാര്‍ക്കാണെന്നും പ്രത്യേകിച്ച് രാത്രി ഷിഫ്റ്റുകാര്‍ക്കാണെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രി ജോലിക്കാരില്‍ ഈ രോഗങ്ങള്‍ക്കുള്ള സാധ്യത 41% ആണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*