14കാരനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
14കാരനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
പാറ്റ്ന: പച്ചക്കറി വില്‍പ്പനക്കാരനായ 14കാരനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.പാറ്റ്നയില്‍ പച്ചക്കറി വില്‍പ്പന നടത്തി വന്നിരുന്ന കുട്ടിയെ ബൈക്ക് മോഷണമുള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 20 ന് പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ പക്കല്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. പോലീസിന് ഓസ് നിഷേധിച്ച തിനെ തുടര്‍ന്ന് കുട്ടി മൂന്ന് മാസമായി പാറ്റ്നയിലെ ബീര്‍ ജയിലില്‍ തടവിലായിരുന്നു.സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടത്.
Leave a Reply