നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം ആക്രി പെറുക്കുന്ന ദമ്പതികള്‍ക്ക്

നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം ആക്രി പെറുക്കുന്ന ദമ്പതികള്‍ക്ക്

ആക്രി പെറുക്കി കഴിയുന്ന തമിഴ്നാട് സ്വദേശികള്‍ക്ക് നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം. മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതിമാര്‍ക്കാണ് അറുപത് ലക്ഷം രൂപയുടെ ലോട്ടറി അടിച്ചത്.

രാജപാളയം വടക്ക് മലയടിപ്പെട്ടി എം.ജി.ആര്‍. നഗര്‍ രണ്ടില്‍ സുബ്രഹ്മണ്യം(സുപ്രന്‍), ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. കോട്ടയത്ത് നിന്ന് വാങ്ങി മല്ലപ്പള്ളിയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന പി.പി.സന്തോഷില്‍ നിന്നെടുത്ത എന്‍.എല്‍.597286 നമ്പര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. നേരത്തെ 5000 രൂപ വരെയുള്ള സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്.

22 വര്‍ഷമായി മല്ലപ്പള്ളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ് തുരുത്തിപ്പള്ളില്‍ വാടകയ്ക്കെടുത്ത ഷെഡ്ഡിലാണ് ഇവരുടെ താമസം. അഞ്ച് മക്കളാണ് ഇവര്‍ക്കുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply