കടമെടുത്ത് മുങ്ങിയ നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് സ്ഫോടക വസ്തുക്കളുപയോഗിച്ച് തകര്‍ത്തു
കടമെടുത്ത് മുങ്ങിയ നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് സ്ഫോടക വസ്തുക്കളുപയോഗിച്ച് തകര്‍ത്തു
തട്ടിപ്പ്‌കേസില്‍ രാജ്യംവിട്ട നീരവ് മോദിയുടെ അലിബാഗിലെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്രാ സര്‍ക്കാര്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. നൂറു കോടി രൂപ മൂല്യമുള്ള കെട്ടിടമാണ് പൊളിച്ചത്.
മുംബൈ ഹൈക്കോടതിയുടെ ഉത്തരവില്‍ അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയ ബംഗ്ലാവാണ് പൊളിച്ചുമാറ്റിയത്. റായ്ഗഡ് കലക്ടറുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. കയ്യേറിയ ഭൂമിയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ പാലിക്കാതെയാണ് ബംഗ്ലാവ് പണികഴിപ്പിച്ചതെന്നതെന്ന് കോടതി കണ്ടെത്തി.
33,000 ചതുരശ്ര അടിയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. ബംഗ്ലാവ് പൊളിച്ചു നീക്കുന്നത് അത്ര എളുപ്പമല്ലെന്നും മാസങ്ങള്‍ വേണ്ടി വരുമെന്നും സാങ്കേതിക വിദഗ്ധര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് നിയന്ത്രിത സ്ഫോടനം നടത്തി പൊളിക്കാന്‍ കലക്ടര്‍ തീരുമാനിക്കുകയായിരുന്നു.
ആദ്യം തൂണുകളില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചശേഷം റിമോര്‍ട്ടുപയോഗിച്ച് തകര്‍ക്കുകയായിരുന്നു. പൊളിച്ചുനീക്കല്‍ നടപടി ഒഴിവാക്കാനായി നീരവ് കോടതിയെ സമീപിച്ചിരുന്നു.
ഇതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ ഹര്‍ജിയെ രൂക്ഷമായി ബോംബെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു.
ഇഡിക്ക് ഇക്കാര്യത്തില്‍ എന്താണു പ്രശ്നമെന്നും അനധികൃത നിര്‍മാണം പൊളിക്കേണ്ടതാണെന്നും ഹൈക്കോടതി ചോദിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പ്‌കേസില്‍ രാജ്യംവിട്ടിരിക്കുകയാണ് നീരവ് മോദി.
Leave a Reply