നിര്‍ഭയ കേസ് : ചോരകൊണ്ട് അമിത് ഷായ്ക്ക് കത്തെഴുതി വനിതാ ഷൂട്ടിങ് താരം

ന്യൂഡല്‍ഹി: നിര്‍ഭയക്കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ അനുവദിക്കണമെന്ന് അന്താരാഷ്ട്ര വനിതാ ഷൂട്ടിങ് താരം വര്‍ധിക സിങ്ങ്. ഇത് കാണിച്ച്‌ ചോരകൊണ്ട് ഇവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തന്നെ അനുവദിക്കണമെന്നും, ഒരു സ്ത്രീക്കും വധശിക്ഷ നടപ്പിലാക്കാനാകുമെന്ന സന്ദേശം നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നുമാണ് വര്‍ത്തികയുടെ വാദം. അതിക്രൂരമായ കുറ്റകൃത്യം നടത്തിയവരെ ഒരു സ്ത്രീ തന്നെയാണ് തൂക്കിലേറ്റേണ്ടതെന്നും ഇത് സമൂഹത്തില്‍ മാറ്റമുണ്ടാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നടിമാരുടെയും എം.പിമാരുടെയും പിന്തുണ തനിക്ക് ആവശ്യമാണെന്നും വര്‍ത്തിക സിങ് കൂട്ടിച്ചേര്‍ത്തു.

നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ കിട്ടാനില്ലെന്ന് അധികൃതര്‍ ആദ്യം അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പടെ 15ഓളം പേരാണ് സന്നദ്ധരായി രംഗത്ത് എത്തിയത്. വിദേശത്തു നിന്നും പലരും ആരാച്ചാര്‍ ആകാന്‍ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വര്‍ധിക സിങ്ങും കേന്ദ്രമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*