അധ്യാപകരെ ‘നിഷ്ഠ’ പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

അധ്യാപകരെ ‘നിഷ്ഠ’ പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ അധ്യാപകരെ പരിശീലിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ലോകത്തെ തന്നെ ഏറ്റവും വലിയ പരിശീലന പദ്ധതിയാണ് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം ആവിഷ്ക്കരിച്ചിരിക്കുന്നത്‌.

അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ ‘നിഷ്ഠ’ (നാഷണല്‍ ഇനിഷ്യേറ്റിവ് ഓണ്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് ഹെഡ് ഹോളിസ്റ്റിക് അഡ്വാന്‍സ്‌മെന്റ്)ക്കാണ് തുടക്കമിടുന്നത്. ഓഗസ്റ്റ് 22ന് പദ്ധതിക്ക് തുടക്കമാകും.

നാല്‍പതു ലക്ഷം അധ്യാപകരാണ് പരിശീലനത്തിന്റെ ഭാഗമാവുക. രാജ്യത്തെ വിദ്യാഭ്യാസ ഗുണ നിലവാരം ഉയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ പരിശീലന പദ്ധതി. പാഠ്യപദ്ധതിയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായികൂടിയാണ് പ്രത്യേക പരിശീലന പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

രാജ്യത്തെ ഇരുപതിനായിരത്തോളം വരുന്ന ട്രെയിനിംഗ് ഇന്‍സ്ടിട്യൂട്ടുകള്‍ വഴിയാകും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുക. അധ്യാപകരുടെ നൈപുന്ന്യം കാലാനുസൃതമായി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*