നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കല്‍; ജനത്തെ കളിയാക്കുകയാണോയെന്ന് കോടതി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ കൈ​യാ​ങ്ക​ളി കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യി​ല്‍ സ​ര്‍​ക്കാ​റി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സി.​ജെ.​എം കോ​ട​തി. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യേ​ണ്ട​വ​ര്‍​ത​ന്നെ അ​ത്ത​രം കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ കൂ​ട്ടു​നി​ല്‍​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ ക​ളി​യാ​ക്കു​ന്ന​തി​ന് തു​ല്യ​മ​ല്ലേ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. സ​ഭാ ഐ​ക്യം നി​ല​നി​ല്‍​ക്കാ​നാ​ണ് കേ​സ് പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്ന സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​യു​ടെ വാ​ദം കോ​ട​തി ത​ള്ളി.

അ​ങ്ങ​നെ​യെ​ങ്കി​ല്‍ എ​ന്തി​ന് പ്ര​തി​പ​ക്ഷം ത​ട​സ്സ​ഹ​ര​ജി​യു​മാ​യി വ​ന്നെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. സ​ഭ​യി​ല്‍ അ​നി​ഷ്​​ടസം​ഭ​വ​ങ്ങ​ള്‍ ന​ട​ന്നാ​ല്‍ പ​രാ​തി ന​ല്‍​കേ​ണ്ട​ത് സ്‌​പീ​ക്ക​റാ​ണ്. അ​ത്ത​രം പ​രാ​തി​യി​ല്ലെ​ന്ന്​ സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക ചൂ​ണ്ടി​ക്കാ​ണി​ച്ചെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. വാ​ദം ഈ ​മാ​സം 16ലേ​ക്ക് മാ​റ്റു​ക​യാ​ണെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply