നിയമ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി; 12 പേര്‍ കൂട്ടബലാത്സംഗം ചെയ്തു

റാഞ്ചി : നിയമ വിദ്യാര്‍ഥിനിയായ 25കാരിയെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ 12 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. നവംബര്‍ 26ന് വൈകിട്ട് 5.30നാണ് സംഭവം നടന്നത്. റാഞ്ചിയിലെ അതീവ സുരക്ഷാ മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 12 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

നഗരാതിര്‍ത്തിയിലെ സംഗ്രാപൂര്‍ മേഖലയില്‍ സുഹൃത്തിനൊപ്പമായിരുന്നു പെണ്‍കുട്ടി. ഈ സമയം രണ്ട് ബൈക്കുകളിലായി എത്തിയ സംഘം പെണ്‍കുട്ടിയെ തോക്കുചൂട്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പെണ്‍കുട്ടിയെ ഇഷ്ടിക ചൂളയില്‍ കൊണ്ടപോയി കൂട്ട ബലാത്സംഗത്തിന് വിധേയയാക്കുകയായിരുന്നു.

സംഭവം നടന്നത് ലോ കോളജ് ക്യാംപസിൽ നിന്നും നാലുകിലോ മീറ്ററും മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയില്‍ നിന്നും പത്ത് കിലോമീറ്ററും അകലെയുള്ള അതീവ സുരക്ഷാമേഖലയിലാണ് കുറ്റകൃത്യം നടന്നത്. ഡിജിപി, ഝാര്‍ഖണ്ഡ് ഹൈക്കോടതി ജഡ്ജി, പ്രതിപക്ഷ നേതാവ് എന്നിവരുടെ വസതികള്‍ ഉള്‍പ്പെടുന്ന പ്രദേശമാണിതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*