യോഗ്യതയുണ്ടെങ്കിൽ സ്ത്രീയെന്ന പേരിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി

യോഗ്യതയുണ്ടെങ്കിൽ സ്ത്രീയെന്ന പേരിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി




രാത്രികാല ജോലിക്ക് സ്ത്രീകൾക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി.

ഫയർ ആന്റ് സെയ്ഫിറ്റി ഓഫീസർ തസ്തികയിൽ ജോലി നിഷേധിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കൊല്ലം സ്വദേശിനിയാണ് ജോലി നിഷേധത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 1948 ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകൾക്ക് ഏഴ് മണിക്ക് ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല.

യോഗ്യതയുണ്ടെങ്കിൽ
സ്ത്രീയാണെന്ന പേരിൽ വിവേചനം പാടില്ലെന്ന് നിർദ്ദേശിച്ച ഹൈക്കോടതി മതിയായ സുരക്ഷ നൽകാനും സർക്കാരിനോട് നിർദ്ദേശിച്ചു. ഇത്തരം വിവേചനം ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*