നിപ: യുവാവിന്റെ രക്തത്തില്‍ വൈറസിന്റെ സാന്നിധ്യം ഇല്ലാതായി

നിപ: യുവാവിന്റെ രക്തത്തില്‍ വൈറസിന്റെ സാന്നിധ്യം ഇല്ലാതായി

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിധ്യം ഇല്ലാതായതായി കണ്ടെത്തി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ക്യാമ്പ് ചെയ്യുന്ന പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം നടത്തിയ പരിശോധനയിലാണ് രോഗിയില്‍ നിപ വൈറസിന്റെ സാന്നിധ്യം കുറഞ്ഞതായി കണ്ടെത്തിയത്.

യുവാവിന്റെ നാലു സ്രവങ്ങള്‍ പരിശോധിച്ചതില്‍ മൂത്രത്തില്‍ മാത്രമാണ് വൈറസ് സാന്നിധ്യം ഉള്ളത്. വൈറസ് പൂര്‍ണമായും ഇല്ലാതായതായി സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പൂനെയിലേ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം നിപ ബാധ സംശയിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശങ്കയുടെ സാഹചര്യം അകന്നെങ്കിലും രോഗപ്രതിരോധത്തിനും ചികിത്സക്കും ശ്രദ്ധ നല്‍കി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുകയാണ് ആരോഗ്യവകുപ്പ്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധകള്‍ വിവിധ സംഘങ്ങള്‍ നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment