‘പിഎം മോദി’ക്ക് സുപ്രീംകോടതിയുടെയും വിലക്ക്: വോട്ടെടുപ്പ് തീരും വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല

‘പിഎം മോദി’ക്ക് സുപ്രീംകോടതിയുടെയും വിലക്ക്: വോട്ടെടുപ്പ് തീരും വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല

പിഎം മോദി സിനിമയുടെ റിലീസ് നീട്ടിയ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനം സുപ്രീംകോടതി ശരിവച്ചു. വോട്ടെടുപ്പ് തീരുന്ന മെയ് 19 വരെ ചിത്രം റിലീസ് ചെയ്യാനാകില്ല. സിനിമയുടെ റിലീസിന് മുന്‍പ് പ്രൊമോ എങ്കിലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി.

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൊണ്ട് മാത്രം സിനിമയ്ക്ക് പ്രദര്‍ശന അനുമതി നല്‍കാന്‍ ആകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കളാണ് കോടതിയെ സമീപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമായ ‘പി എം നരേന്ദ്ര മോദി’ എന്ന സിനിമ മാതൃക പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ റിലീസ് ചെയ്യുന്നത് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കും.

പ്രതിപക്ഷ പാര്‍ട്ടികളിലെ പല നേതാക്കളും അഴിമതിക്കാര്‍ ആണെന്ന് ചിത്രത്തില്‍ ആരോപിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply