Kerala Toddy Shop l കള്ളുഷാപ്പുകളില്‍ കറിക്ക് വിലക്ക്; ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാനുള്ള സ്ഥലമല്ലെന്ന് എക്സൈസ്
കള്ളുഷാപ്പുകളില്‍ കറിക്ക് വിലക്ക്; ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാനുള്ള സ്ഥലമല്ലെന്ന് എക്സൈസ്
മലപ്പുറം: കള്ളുഷാപ്പുകളില്‍ കള്ളിനൊപ്പം ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ അനുവാദമില്ലെന്ന് എക്സൈസ് വകുപ്പ്. സംസ്ഥാനത്തെ മിക്ക കള്ളുഷാപ്പുകളിലും കള്ളിനൊപ്പം കപ്പയും മീന്‍ കറിയും മറ്റ് നോണ്‍ വെജ് വിഭവങ്ങളും നല്‍കാറുണ്ട്. കരിമീനും ബീഫും കോഴിയും ഒക്കെ മിക്ക കല്ലുഷാപ്പുകളിലെയും പ്രത്യേക വിഭവങ്ങളാണ്.
വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് എക്സൈസ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാപ്പുകള്‍ക്ക് കള്ള് മാത്രം വില്‍ക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കണമെങ്കില്‍ ആരോഗ്യ വകുപ്പിന്‍റെയും തദേശ സ്വയംഭരണ വകുപ്പിന്‍റെയും അനുമതി വേണം.
Leave a Reply