ഈ മോഡൽ ഫോണിന്റെ വില വെട്ടിക്കുറച്ച് നോക്കിയ രം​ഗത്ത്

ഈ മോഡൽ ഫോണിന്റെ വില വെട്ടിക്കുറച്ച് നോക്കിയ രം​ഗത്ത്

വൻ വിലക്കുറവിൽ നോക്കിയ 6.1 , നോക്കിയ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോറിലാണ് പുതിയ വിലക്കുറവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2018 ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ ഇറങ്ങിയ നോക്കിയ 6.1 ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡ് വണ്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്ന ഫോണ്‍ ആണ്. ഇപ്പോള്‍ 6,999 രൂപയാണ് നോക്കിയ 6.1 ഫോണിന്‍റെ 3ജിബി+32 ജിബി പതിപ്പിന്‍റെ ഇപ്പോഴത്തെ കുറഞ്ഞ വില. നേരത്തെ ഈ ഫോണിന് 8,949 രൂപയായിരുന്നു ഈ ഫോണിന്‍റെ വില.

എന്നാൽ നോക്കിയ 6.1 ന്‍റെ 4ജിബി+64ജിബി പതിപ്പിന്‍റെ വില പുതുക്കിയ നിരക്കില്‍ 9,999 രൂപയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ ആമസോണിലും, ഫ്ലിപ്പ്കാര്‍ട്ടിലും പുതിയ വിലക്കുറവ് ലഭ്യമായിട്ടില്ല. എന്നാല്‍ ഈ കുറവ് സമീപ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭിച്ചേക്കും എന്നാണ് സൂചന.

കൂടാതെ ഇന്ത്യയില്‍ 16,999 രൂപ തുടക്കവിലയില്‍ പ്രഖ്യാപിക്കപ്പെട്ട നോക്കിയ 6.1 ഒരുവര്‍ഷത്തിനിടെ അതിന്‍റെ വില 50 ശതമാനത്തോളം കുറച്ചിരുന്നു. 4ജിബി+64ജിബി കഴിഞ്ഞ നാളുകളില്‍ 10,999 രൂപയ്ക്ക് ആയിരുന്നു വിറ്റിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment