പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്ത് നോർക്ക ഡയറക്ടർ രവി പിള്ള

പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്ത് നോർക്ക ഡയറക്ടർ രവി പിള്ള

നോർക്ക റൂട്ട്സിൻ്റെ ഡയറക്ടർ പദവിയിലിരുന്നു കൊണ്ട് പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്യുകയും കൊള്ളയടിക്കുകയുമാണ് പ്രവാസി വ്യവസായി രവി പിള്ള.

കൊറോണ മഹാമാരിയെ മറയാക്കി നൂറുകണക്കിന് മലയാളികളുൾപ്പടെ ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെയാണ് നിയമപരമായ ആനുകൂല്യങ്ങളൊന്നും നൽകാതെ രവി പിള്ള ഉടമസ്ഥനായ സൗദി കമ്പനി (NSHകോർപ്പറേഷൻ) പിരിച്ചുവിട്ടത്.

ഇതിനെതിരെ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള 500 ഓളം വരുന്ന തൊഴിലാളികളുടെ പരാതികൾ ഇന്ത്യൻ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രിയുൾപ്പടെ 11 ഓളം മുഖമന്ത്രിമാർ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ എംബസി തുടങ്ങിയവർക്ക് നൽകിയിട്ട് 4 മാസത്തിലേറെയായെങ്കിലും അനുകൂല നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.

പ്രസ്തുത സാഹചര്യത്തിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകാനാണ് തൊഴിലാളികളുടെ തീരുമാനം. ഇതിൻ്റെ ആദ്യ ഘട്ടമെന്ന നിലയിൽ 2021 ജനുവരി 30 ന് കൊല്ലത്തുള്ള രവി പിള്ളയുടെ ഓഫീസിനു പുറത്ത് വഞ്ചിക്കപ്പെട്ട 163 തൊഴിലാളികൾ സമരം സംഘടിപ്പിച്ചിരുന്നു.

സമരത്തിൻ്റെ രണ്ടാം ഘട്ടമെന്ന നിലയിൽ ഫെബ്രുവരി 10ന് രവി പിള്ളയുടെ വഞ്ചനക്കിരയായ തൊഴിലാളികൾ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്.

തുടർന്നും നീതി ലഭിച്ചില്ലെങ്കിൽ മൂന്നാം ഘട്ടത്തിൽ രവി പിള്ളയുടെ കൊല്ലത്തെ വസതിക്കു മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കാനാണ് സമരസമിതി തീരുമാനം.

ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതിനു വേണ്ടി 2021 ഫെബ്രുവരി 6 ന് ശനിയാഴ്ച 11.30 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സമരസമിതി വാർത്താ സമ്മേളനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*