നോട്ടീസ്സുവള്ളങ്ങൾ (ചെറുകഥ)

Noteesuvallangal malayalam short story by Raji oommenനോട്ടീസ്സുവള്ളങ്ങൾ (ചെറുകഥ )
രാജി ഉമ്മൻ (മഞ്ഞുതുള്ളി)

മഴപെയ്തു തോർന്നതേയുള്ളൂ… അപ്പോഴേയ്ക്കും കുസൃതിക്കുട്ടി കളായ അപ്പുവും, ജെറിയും, അഫ്സലും പറമ്പിലെ ചെറു കുഴി കളിൽ തങ്ങിക്കിടന്നിരുന്ന വെള്ളം തട്ടിത്തെറിപ്പിച്ച് ഓടികളിക്കാൻ തുടങ്ങി.

വാഴക്കൂട്ടങ്ങൾക്കു സമീപത്തായി ഒരു ചെറിയ തോടുണ്ട്. അവർ ഓടിച്ചെന്നു നിന്നത് ആ തോടിന്റെ കരയിലാണ്. “ഞാനൊരു പേപ്പർ വള്ളമുണ്ടാക്കി തോട്ടിലൊഴുക്കാൻ പോകുവാ…..”

ഇങ്ങനെ പറഞ്ഞുകൊണ്ട് ജെറി വീട്ടിലേയ്ക്കോടി. അല്പ സമയത്തി നുള്ളിൽ അവനൊരു പേപ്പർ വള്ളവുമായി മടങ്ങിയെത്തി. “കണ്ടോ എന്റെ വള്ളം. എന്ത് ഭംഗിയുണ്ട് കാണാൻ . ഇത് ഞങ്ങടെ പള്ളീടെ പടമുള്ള നോട്ടീസ്സുകൊണ്ടുണ്ടാക്കിയതാ…. കണ്ടോ…കണ്ടോ…. ” അവൻ ആ വള്ളം ഉയർത്തിക്കാട്ടിക്കൊണ്ട് വീമ്പിളക്കി.

“എനിക്കുമുണ്ടല്ലോ ഞങ്ങടെ അല്ലാഹുവിന്റെ വചനമെഴുതിയ നോട്ടീസ്സു വള്ളം…..” അഫ്സലും പറഞ്ഞു. അങ്ങനെ അവരൊന്നിച്ച് വള്ളങ്ങൾ തോട്ടിലേയ്ക്കൊഴുക്കി വിട്ടു.

ഇത് കേട്ടതും അപ്പുവും അഫ്സലും അവരുടെ വീട്ടിലേക്കോടി. അവരും ഓരോ വള്ളവുമായി വന്നു. “ഇതുകണ്ടോ ഞങ്ങടെ ദേവന്റെ പടമുള്ള നോട്ടീസ്സുവള്ളം….എന്ത് ഭംഗിയാ….” അപ്പു പറഞ്ഞു.

പതിയെ പതിയെ അവ നീങ്ങാൻ തുടങ്ങി. പിന്നീടവയുടെ ചലനം വേഗത്തിലായി. പിന്നെ വള്ളങ്ങൾ തമ്മിൽ മത്സരമായി. വള്ളങ്ങൾ ജയിച്ചും തോറ്റും ഒഴുകിക്കൊണ്ടിരുന്നു. അവസാനം അവ തമ്മിൽ കൂട്ടിയിടിച്ചു.

അവയോരോന്നായി പതിയെ വെള്ളത്തിലേയ്ക്ക് താണുപോയി. അഫ്സലും അപ്പുവും ജെറിയും ആർത്തു ചിരിച്ചു. പൂർണ്ണമായും അവ വെള്ളത്തിലേയ്ക്ക് താണതും കുസൃതിക്കുട്ടികൾ അടുത്ത നോട്ടീസ്സുവള്ളം ഉണ്ടാക്കാനായി അവരുടെ വീടുകളിലേയ്ക്ക് പാഞ്ഞു.വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*