ടിക്ക് ടോക്കിനും ഹലോ ആപ്പിനും ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്

ടിക്ക് ടോക്കിനും ഹലോ ആപ്പിനും ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്

രാജ്യവിരുദ്ധവുമായ നിയമവിരുദ്ധവും കാര്യങ്ങള്‍ ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്ന് ടിക് ടോക്കിനും ഹെലോ ആപ്ലിക്കേഷനും ഐടി മന്ത്രാലയം നോട്ടീസ് അയച്ചു. ഐടി മന്ത്രാലയത്തിന്റെ സൈബര്‍ നിയമ, ഇ- സുരക്ഷാ വിഭാഗമാണ് നോട്ടീസയച്ചത്.

നിയമ ലംഘനങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയാനായുള്ള ചോദ്യങ്ങളാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നോട്ടീസിന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ ടിക് ടോക്കിനും ഹെലോ ആപ്പിനും നിയന്ത്രണം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐടി നിയമം അനുസരിച്ചുള്ള നടപടികളാവും ഉണ്ടാവുക.

ഉപഭോക്തൃവിവരങ്ങള്‍ അനധികൃതമായി പങ്കുവെക്കുന്നതുള്‍പ്പടെയുള്ള പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യാവലിയാണ് മന്ത്രാലയം അയച്ചത്. ചോദ്യങ്ങള്‍ക്ക് ജൂലൈ 22-നകം മറുപടി നല്‍കണം.

അതെ സമയം സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ 11,000 മോര്‍ഫ് ചെയ്ത രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിനായി വന്‍ തുക ചെലവഴിച്ചെന്ന ആരോപണവും ശക്തമാകുന്നുണ്ട്. വിശദീകരണമില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.

പോലീസ് ഓടിച്ച ഓട്ടോ ഇടിച്ച്…..

ആലപ്പുഴ വയലാർ… മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ പുറകിൽ ഇരുത്തി Police ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. സ്ഥലത്ത് Police നാട്ടുകാരോട് തട്ടിക്കയറുന്നു…

Rashtrabhoomi இடுகையிட்ட தேதி: திங்கள், 15 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*