ഗര്‍ഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി വഴിയിലുപേക്ഷിച്ചു; സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി

ഗര്‍ഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി വഴിയിലുപേക്ഷിച്ചു; സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി

നോയിഡ: മാല എന്ന ഗര്‍ഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി വഴിയിലുപേക്ഷിച്ചു. സംഭവത്തില്‍ സൗരഭ് ദിവാകര്‍, റിതു എന്നീ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ വീടിനു സമീപം താമസിക്കുന്നവരാണ് ദമ്പതികള്‍.

കഴിഞ്ഞ ദിവസമാണ് ഗാസിയാബാദില്‍ നിന്ന് സ്യൂട്ട്കേസിലാക്കിയ നിലയില്‍ മൃതദേഹം കിട്ടിയത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മാല വിവാഹിതയായത്. തനിക്ക് വിവാഹത്തിന് ലഭിച്ച ആഭരണങ്ങളും വിലപിടിച്ച വസ്തുക്കളും മറ്റും റിതുവിനെ ഈ പെണ്‍കുട്ടി കാണിച്ചിരുന്നു.
ഇവയെല്ലാം കൈക്കലാക്കാന്‍ വേണ്ടിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. മാലയുടെ വീട്ടിലെത്തി മടങ്ങിപ്പോയ റിതു തന്റെ ഭര്‍ത്താവായ സൗരഭിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. ഇവര്‍ ഇരുവരും ചേര്‍ന്നാണ് കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയത്.

മാലയുടെ ഭര്‍ത്താവായ ശിവം ജോലിക്ക് പോയ സമയത്ത് മാലയെ ഇവര്‍ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. അതിന് ശേഷം ഇരുവരും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊന്നു. പിന്നീട് മൃതദേഹം മാല ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അതേ സ്യൂട്ട്കേസില്‍ ഒളിപ്പിച്ച ശേഷം സ്യൂട്ട്കേസ് ഗാസിയബാദില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply