ബിജെപിക്കെതിരെ വിമര്‍ശനവുമായി എന്‍എസ്എസ്

ബിജെപിക്കെതിരെ വിമര്‍ശനവുമായി എന്‍എസ്എസ്

ശബരിമല വിഷയത്തില്‍ ബിജെപിയെ വിമര്‍ശിച്ച് എന്‍എസ്എസ് മുഖപത്രം. വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഇരു സര്‍ക്കാരുകളും ഒന്നും ചെയ്തില്ലെന്നും വിമര്‍ശനമുണ്ട്. മാത്രമല്ല വിശ്വാസത്തെ തൊട്ടുകളിച്ചവര്‍ക്കുള്ള മറുപടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ശബരിമല രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരമായി ബിജെപി ഇതിനെ കണ്ടു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാട് തങ്ങള്‍ക്ക് അനുകൂലമെന്ന വിലയിരുത്തലാണ് ബിജെപി നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചാണ് എന്‍എസ്എസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാരോ ബിജെപിയോ ഒന്നും ചെയ്തില്ലെന്നാണ് എന്‍എസ്എസിന്റെ വിമര്‍ശനം. മാത്രമല്ല ശബരിമല വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി രംഗത്തെത്തുകയും ചെയ്തു. ഗജനാവും അധികാരവും ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശ്വാസ സംരക്ഷണത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത് എന്നും വിമര്‍ശനമുണ്ട്.

എന്‍എസ്എസിന്റെ വോട്ട് കോണ്‍ഗ്രസിനെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് മുഖപത്രത്തില്‍. വിശ്വാസത്തിന്റെ പേരില്‍ വോട്ടുപിടിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നത് വിശ്വാസി സമൂഹം തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പുള്ള എന്‍എസ്എസ് മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment