16കാരിയുടെ ആത്മഹത്യയില്‍ കാമുകനെ കണ്ട് ഞെട്ടി പോലീസും നാട്ടുകാരും




16കാരിയുടെ ആത്മഹത്യയില്‍ കാമുകനെ കണ്ട് ഞെട്ടി പോലീസും നാട്ടുകാരും

പാലക്കാട് ചാലിശേരിയില്‍ 16കാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇരുപത്തി രണ്ടുകാരനായി പ്രണയം നടിച്ചു എത്തിയത് നാല്‍പത്തിയഞ്ചുകാരന്‍.

കളമശ്ശേരി പൂജാരിവളവ് കൈപ്പടിയില്‍ വീട്ടില്‍ ദിലീപ് കുമാറിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ യുവാവിന്‍റെ ചിത്രം ഉപയോഗിച്ചാണ് ഇയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടിയുമായി സൗഹൃദയത്തിലായത്.

സൗഹൃദത്തിനോടുവില്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

തനിക്ക് 22 വയസാണെന്നും സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ് വിദ്യാര്‍ ത്ഥിയാണെന്നും ഇയാള്‍ പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസി പ്പിച്ചിരുന്നു. മാതാപിതാക്കള്‍ ബാങ്ക് ഓഫീസര്‍മാരാണെന്നും കുട്ടിയെ വിശ്വസി പ്പിച്ചു. അമ്മയാണെന്ന വ്യാജേന കൂട്ടുകാരിയെക്കൊണ്ട് പെണ്‍കു ട്ടിയെ വിളിച്ച്‌ സംസാരിപ്പിച്ചു.

ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന ഭീഷണിയെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി യത്.

മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാര്‍ഡുകളാണ് ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ചത്. പ്രതി മുഖം പ്രദര്‍ശിപ്പിക്കാതെ മറ്റൊരു സ്ത്രീയുമായി ഇതേ രീതിയില്‍ വര്‍ഷങ്ങളോളം സമൂഹമാദ്ധ്യമം വഴി ബന്ധം സ്ഥാപിച്ചിരുന്നു. പട്ടാമ്ബി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*