നമ്പര്‍ പ്ലേറ്റ് മാറ്റി ‘ജസ്റ്റ് മാരീഡ്’ ; പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

Number plate changed to Just married Department of Motor Vehicles finedനമ്പര്‍ പ്ലേറ്റ് മാറ്റി ‘ജസ്റ്റ് മാരീഡ്’ ; പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്
ആഡംബരക്കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ ‘ജസ്റ്റ് മാരീഡ്’ ബോര്‍ഡ്‌ പതിച്ച് വിവാഹ യാത്ര നടത്തിയ ഉടമയ്ക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്.

വിവാഹത്തോടനുബന്ധിച്ച യാത്രയിലാണ് നമ്ബര്‍ മാറ്റി ‘ജസ്റ്റ് മാരീഡ്’ എന്ന് പതിച്ചത്. ആഡംബരക്കാറിന്റെ ഉടമക്ക് മോട്ടോര്‍ വാഹന വകുപ്പ് മൂവായിരം രൂപ പിഴ ചുമത്തി.

വെന്നിയൂര്‍ ദേശീയപാതയില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

രജിസ്‌ട്രേഷന്‍ നമ്ബര്‍ ലഭിച്ചതിനു ശേഷം മാത്രമേ പുതിയ വാനങ്ങ ളടക്കം നിരത്തിലിറക്കാന്‍ പാടുള്ളു എന്നതാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.

ഇതിനിടെ നമ്ബര്‍ പ്ലേറ്റ് മാറ്റി വെച്ച്‌ കൃത്രിമം കാണിച്ചതിനെതി രെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി.

ജില്ലയിലെ വിവാഹങ്ങളടക്കമുള്ള യാത്രക്കായി വാടകയ്ക്ക് എടുക്കുന്ന കാറുകളിലും ഇത്തരത്തില്‍ നമ്ബര്‍ പ്ലേറ്റ് മാറ്റി വയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എം.വി.ഐ. കെ നിസാര്‍, എ.എം.വി. ഐ.ടി പ്രബിന്‍, സൂജ മാട്ടട എന്നിവരാണ് പരിശോധനയ്ക്കിടെ കാര്‍ പിടി കൂടിയത്.

ഒരു തവണ നിയമലംഘനം നടത്തിയ വാഹനത്തില്‍ വീണ്ടും നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന നടപടികള്‍ എടുക്കുമെന്നും സേഫ് കേരള കണ്‍ട്രോള്‍ റൂം എം.വി.ഐ പി.കെ.മുഹമ്മദ് ഷഫീക്ക് പറഞ്ഞു.വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*