അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി

ഇനി വാഹന ഡീലര്‍മാര്‍ തന്നെ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കണം. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് വാഹന ഡീലര്‍മാര്‍ തന്നെ ഇത് ഘടിപ്പിക്കണമെന്ന് നിര്‍ബന്ധമാക്കിയരിക്കുന്നത്.

വാഹന നിര്‍മ്മാതാക്കള്‍ക്കും ഡീലര്‍ഷിപ്പുകള്‍ക്കുമാണ് ഇത് സൗജന്യമായി ഘടിപ്പിച്ചു നല്‍കേണ്ട ചുമതല . നമ്പര്‍ പ്ലേറ്റിലെ കൃത്രിമം തടയാനാണ് ഈ പുതിയ സംവിധാനം നിലവില്‍ കൊണ്ടുവരുന്നത്.

ഏപ്രില്‍ ഒന്നുമുതല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റില്ലാത്ത പുതിയ വാഹനങ്ങള്‍ക്ക് എതിരെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*