ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം വൈകുന്നു: കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിലേക്ക്

ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം വൈകുന്നു: കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിലേക്ക്

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. കന്യാസ്ത്രീയ്ക്കെതിരായ ലൈംഗിക പീഡന കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൌണ്‍സിലാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്.

ഈ മാസം ആറിന് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. കൊച്ചിയില്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു പുതിയ തീരുമാനം. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും സമരത്തില്‍ പങ്കെടുക്കും.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് ജലന്തര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു പ്രതിയുടെ അറസ്റ്റ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*