മാലി ദ്വീപിലേക്ക് നോർക്ക വഴി സൗജന്യ റിക്രൂട്ട്‌മെന്റ്

മാലിയിലെ പ്രമുഖ മൾട്ടി സ്‌പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്‌നീഷ്യൻ എന്നീ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന അപേക്ഷകൾ ക്ഷണിച്ചു. ഇതാദ്യമായിട്ടാണ് നോർക്ക റൂട്ട്‌സ് മുഖേന മാലിയിലേക്ക് ഉദ്ദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോർക്ക റൂട്ട്‌സ് കരാറിൽ ഒപ്പ് വച്ചു.

ബിരുദം/ ഡിപ്‌ളോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവർത്തിപരിചയമുള്ള നഴ്‌സുമാരേയും മെഡിക്കൽ ടെക്‌നീഷ്യന്മാരേയുമാണ് തെരഞ്ഞെടുക്കുന്നത്. 22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.

മിഡ് വൈഫ് തസ്തികയ്ക്ക് രണ്ട് വർഷത്തെ ലേബർ റൂം പ്രവർത്തി പരിചയമുള്ള വനിത നഴ്‌സുമാർക്കാണ് അവസരമുള്ളത്. നഴ്‌സുമാർക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു എസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്‌നീഷ്യ•ാർക്ക് 1000 യു എസ് ഡോളർ മുതൽ 1200 യു എസ് ഡോളർ വരെയും (ഏകദേശം 70,000 രൂപ മുതൽ 85,000 രൂപ വരെ) ലഭിക്കും. താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, ട്രാൻസ്‌പ്പൊർട്ടേഷൻ, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.



താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ ഫോട്ടൊ പതിച്ച വിശദമായ ബയോഡാറ്റ, പാസ്‌പ്പോർട്ടിന്റെയും, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം norka.maldives@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണമെന്ന് നോർക്കാ റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ് സൈറ്റിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 നവംബർ 23.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply