ലിനി… നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍: വേദനയോടെ സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലിനി… നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍: വേദനയോടെ സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലിനി… നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍… അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ…

നിപ്പാ വൈറസ് ബാധയ്ക്കിരയായവരെ ചികിത്സിക്കുകയും തുടര്‍ന്ന രോഗം പടര്‍ന്ന് മരണപ്പെടുകയും ചെയ്ത കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ വേദനകളില്‍ നീറുകയാണ് ഭര്‍ത്താവ് സജീഷും കുടുംബവും.

ഇന്ന് തങ്ങളുടെ മകന്‍ റിതുലിന്റെ ആറാം പിറന്നാള്‍ ദിനത്തില്‍ സജീഷ് ലിനിയ്‌ക്കെഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുകയാണ്.

സജീഷിന്റെ കുറിപ്പ്

റിതുലിന്റെ ആറാം പിറന്നാള്‍

ജന്മദിനങ്ങള്‍ നമുക്ക് എന്നും സന്തോഷമുളള ദിവസമാണ് അത് മക്കളുടേതാണെങ്കില്‍ അതിലേറെ സന്തോഷവും ഒരു ഓര്‍മ്മപ്പെടുത്തലുമാണ്.

ലിനി…. നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍. അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ…
ചെറുതായി പനി ഉണ്ടെങ്കിലും അവന്റെ കൂട്ടുകാര്‍ക്കൊക്കെ സമ്മാനമായി പെന്‍സിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ് സ്‌കൂളില്‍ പോയത്.

കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല. മോന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു.
ഉമ്മ ഉമ്മ ഉമ്മ

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply