കോഴിക്കോട് കുട്ടികളെ തട്ടിക്കൊണ്ടുപോകാനായി വന്നതാണെന്ന് തെറ്റിദ്ധരിച്ച് നഴ്‌സിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു
കോഴിക്കോട് കുട്ടികളെ തട്ടിക്കൊണ്ടുപോകാനായി വന്നതാണെന്ന് തെറ്റിദ്ധരിച്ച് നഴ്‌സിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു
കോഴിക്കോട് പേരാമ്പ്രയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനായി വന്നതാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. വീടുതോറും കയറി പകര്‍ച്ചപ്പനിയെക്കുറിച്ച് വിവരശേഖരണം നടത്തുന്നതിനിടെയാണ് നഴ്‌സ് സിജി പത്മാവതിയെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്.
കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയ ആളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വയനാട് സ്വദേശിനിയായ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സി ജി പത്മാവതിയ്ക്ക് നേരെ ആക്രമണം. നഴ്‌സിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്മാവതിയെ നാട്ടുകാര്‍ മഴയത്ത് അര മണിക്കൂറോളം തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തു.
അതിന് ശേഷമായിരുന്നു മര്‍ദ്ദനം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിലെ അംഗമാണോയെന്ന് ചോദിച്ചാണ് മര്‍ദിച്ചത്. പത്മാവതി കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വീടു തോറും കയറി വിവരങ്ങള്‍ ശേഖരിച്ച് ശേഷം പിന്നീട് വന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ആളാണെന്ന് തെറ്റിദ്ധരിച്ചാണ് മര്‍ദനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Leave a Reply