ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടി: മെഡിക്കല്‍ കോളേജിലെ രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍

ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടി: മെഡിക്കല്‍ കോളേജിലെ രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയ രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്സുമാരായ ഷമീര്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.

രോഗിക്കായി ബന്ധുക്കള്‍ വാങ്ങി നല്‍കിയ 10000 ത്തില്‍ അധികം രൂപയുടെ മരുന്ന് മെഡിക്കല്‍ സ്റ്റോറില്‍ നല്‍കിയാണ് നഴ്സുമാര്‍ പണം തട്ടിയെടുത്തത്. മെഡിക്കല്‍ കോളേജ് എസ് ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നഴ്സുമാരുടെ തട്ടിപ്പ് കണ്ടെത്തിയത്. പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ തട്ടിപ്പ് വ്യക്തമാവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment