Nurses Job Abroad Norka Roots | ഇംഗ്‌ളണ്ടിലെ ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു
ഇംഗ്‌ളണ്ടിലെ ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു
ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി./ജി.എന്‍.എം നഴ്‌സ്മാര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഐ.ഇ.എല്‍.റ്റി.എസ് അക്കാഡമിക്കിന് റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ 7 ഉം സ്‌കോറിങ് അല്ലെങ്കില്‍ ഒ.ഇ.റ്റി.ബി ഗ്രേഡ് നേടിയവര്‍ക്കാണ് ആദ്യ ബാച്ചില്‍ നിയമനം. ഐ.ഇ.എല്‍.റ്റി. എസില്‍ 6 സ്‌കോറിങ്ങുള്ളവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന് ഫീസീടാക്കി പരിശീലനം നല്‍കും.
മതിയായ സ്‌കോറിങ്ങ് ലഭിക്കുന്നവര്‍ക്ക് കോഴ്‌സ് ഫീസ് പൂര്‍ണ്ണമായും തിരികെ നല്‍കുന്നതാണ്. അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍.എച്ച് എസ്. ഫൗണ്ടേഷന്‍ നടത്തുന്ന യോഗ്യതാപരീക്ഷ വിജയിക്കണം.
ആദ്യബാച്ചിന് 2019 ജനുവരി 9 ന് അഭിമുഖം നടക്കും. ആദ്യഘട്ടത്തില്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് നിയമനം. ശമ്പളം പ്രതിവര്‍ഷം ബാന്‍ഡ് 4 ഗ്രേഡില്‍ 17,93,350 രൂപ വരെയും ബാന്‍ഡ് 5 ഗ്രേഡില്‍ 20,49,047 രൂപവരെയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ ഉള്‍പ്പെടെ ചെലവ് സൗജന്യമാണ്.
Also Read >> റിസോര്‍ട്ടിലെ കിണറ്റില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു
താത്പര്യമുള്ളവര്‍ നിശ്ചിതമാതൃകയില്‍ തയ്യാറാക്കിയ ബയോഡേറ്റ, പൂരിപ്പിച്ച എന്‍ എച്ച് എസ് അപേക്ഷ കവര്‍ ലറ്റര്‍, മറ്റു അനുബന്ധ രേഖകള്‍ സഹിതം rm@norkaroots.net എന്ന മെയില്‍ ഐ.ഡിയില്‍ ജനുവരി ആറിനുമുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.norkaroots.net, 24 മണിക്കൂര്‍ കാള്‍ സെന്റര്‍ നമ്പര്‍ 1800 425 3939.
Leave a Reply