സൗദി അറേബ്യയില്‍ വനിത നഴ്‌സുമാരുടെ ഒഴിവ്
സൗദി അറേബ്യയില്‍ വനിത നഴ്‌സുമാരുടെ ഒഴിവ്
കൊച്ചി: നോര്‍ക്ക-റൂട്ട്‌സ് സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അല്‍-മൗസാറ്റ് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള വനിത നഴ്‌സുമാരെ സ്‌കൈപ് ഇന്റര്‍വ്യു മുഖേന തെരഞ്ഞെടുക്കും.
ശമ്പളം 3500-4000 സൗദി റിയാല്‍. തെരഞ്ഞടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 22 നും 35 നും മധ്യേ പ്രായമുള്ളവരും കുറഞ്ഞത് രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള യോഗ്യരായ വനിത നഴ്‌സുമാര്‍ rmt4.norka@kerala.gov.in ലേക്ക് വിശദമായ ബയോഡാറ്റ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 1800-425-3939 (ടോള്‍ ഫ്രീ) നമ്പരിലും www.norkaroots.netലും ലഭിക്കും.
Also Read >> കുടിവെളളം മുടങ്ങും
കൊച്ചി: കുണ്ടന്നൂര്‍ ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ച പരിഹരിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 15-ന് മരട് മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Leave a Reply