സ്ത്രീകൾ സ്ത്രീകളെ വിവാഹം കഴിക്കുന്ന ഒരു ഗ്രാമം!! അത്ഭുതം തോന്നുന്നുണ്ടോ?
ഒരു വിവാഹത്തിൽ നിന്നും പങ്കാളികൾ പരസ്പരം പ്രതീക്ഷിക്കുന്നത് എല്ലാം ഈ വിവാഹത്തിലൂടെയും അവർക്ക് ലഭിക്കും. ലൈംഗികബന്ധമൊഴികെ…പിന്നെ എന്തിനെന്നല്ലേ…
ടാൻസാനിയയിലെ ഗോത്രവർഗക്കാർക്കിടയിലാണ് സ്ത്രീകളെ തമ്മിൽ വിവാഹം കഴിപ്പിക്കുന്ന ആചാരം നിലവിലുള്ളത്. നിംബെ ൻറോബു (nyumba ntobhu) എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. ഇതിൻെറ അർത്ഥം സ്ത്രീകളുടെ വീട് എന്നാണ്. ഗ്രാമത്തിലെ വിധവകളായ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാനാണ് ഗ്രാമം ഇത്തരം വിവാഹങ്ങൾ നടത്തുന്നത്. ഗ്രാമത്തിലെ വിധവകളായ സ്ത്രീകളാണ് മറ്റു പെൺകുട്ടികളെ വിവാഹം കഴിക്കുക.
ശേഷം അവർ ഒന്നിച്ച് ജീവിക്കും.
ജോലിക്കു പോവുക, വീട്ടുകാര്യം നോക്കുക, കുഞ്ഞുങ്ങളെ വളർത്തുക തുടങ്ങിയ ജോലികളെല്ലാം തുല്യപങ്കാളിത്തത്തോടെ ചെയ്യും. ഒരു പെണ്ണിനെ മനസിലാക്കാൻ മറ്റൊരു പെണ്ണിനേ കഴിയൂ എന്ന് ഈ ഗ്രാമീണർക്ക് നന്നായറിയാം. അതുകൊണ്ടാണ് സ്ത്രീകൾ ഒറ്റപ്പെടുമ്പോൾ അവർക്ക് പങ്കാളികളായി സ്ത്രീകളെ തന്നെ നൽകാൻ ഇവർ മനസു കാട്ടുന്നതും.
ഒരു വിവാഹത്തിൽ നിന്നും പങ്കാളികൾ പരസ്പരം പ്രതീക്ഷിക്കുന്നത് എല്ലാം ഈ വിവാഹത്തിലൂടെയും അവർക്ക് ലഭിക്കും. ലൈംഗികബന്ധമൊഴികെ. സ്വവർഗാനുരാഗം പ്രോത്സാഹിപ്പിക്കാനോ സ്വവർഗ വിവാഹത്തെ അനുകൂലിക്കാനോ അല്ല ഒരു ഗ്രാമം മുൻകൈയെടുത്ത് സ്ത്രീകളെ പരസ്പരം വിവാഹം കഴിപ്പിക്കുന്നത്. മറിച്ച് ഒരു സ്ത്രീപോലും അനാഥയാക്കപ്പെടരുത് എന്ന സദുദ്ദേശം ഒന്നുകൊണ്ടാണ്.
വിധവയായ സ്ത്രീക്ക് മുൻ വിവാഹത്തിൽ കുഞ്ഞുങ്ങളില്ലെങ്കിൽ അവർ വിവാഹം കഴിക്കുന്ന പെൺകുട്ടിക്ക് ഏതെങ്കിലും ഒരു പുരുഷനെ ഭർത്താവായി കണ്ടെത്താൻ അനുവാദമുണ്ട്. ആ ബന്ധത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ അയാൾക്ക് യാതൊരു അവകാശവും പറയാനും സാധിക്കില്ല. കാരണം രണ്ട് സ്ത്രീകൾ വിവാഹിതരാകുമ്പോൾ കുടുംബത്തിൽ അനന്തരാവകാശികൾ ഉണ്ടാവാത്തതിനാലാണ് ഇത്തരം ഒരു ഇളവ് സ്ത്രീ ദമ്പതികളിലെ പ്രായം കുറഞ്ഞ സ്ത്രീയ്ക്ക് സമൂഹം കൽപിച്ചുകൊടുത്തിരിക്കുന്നത്.
ഈ ട്രൈബൽ വിഭാഗത്തിനിടയിൽ ഈ ആചാരം നിലവിൽ വന്നിട്ട് എത്ര വർഷമായി എന്നതിനെക്കുറിച്ച് ആർക്കും കൃത്യമായ ധാരണകളൊന്നുമില്ല. എങ്കിലും വിധവകൾക്ക് അവരുടെ കുടുംബവും സ്വത്തും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച ഉപാധിയാണ് ഈ ആചാരം. ഭർത്താവ് മരിച്ച സ്ത്രീയ്ക്ക് അനന്തരാവകാശികളായി മറ്റാരുമില്ലെങ്കിൽ സമൂഹത്തിലെ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാം. ആ പെൺകുട്ടിയ്ക്ക് അതേസമയം ഗർഭധാരണത്തിനു വേണ്ടി ഒരു പുരുഷനെയും സ്വീകരിക്കാം.
ഇത്തരത്തിൽ സ്ത്രീയ്ക്ക് അവൾക്കിഷ്ടപ്പെട്ട പുരുഷനൊപ്പം ലൈംഗികബന്ധം പുലർത്താനുള്ള സ്വാതന്ത്ര്യവും ഈ ഗോത്രം അനുവദിക്കുന്നുണ്ട്. ഈ ബന്ധത്തിലുണ്ടാകുന്ന കുട്ടിയാണ് കുടുംബത്തിലെ അടുത്ത അവകാശി. ലൈംഗികബന്ധത്തിനപ്പുറം വൈവാഹികബന്ധം ഒരിക്കലും ഇത്തരം സ്ത്രീകൾക്ക് പുരുഷനുമായി ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ സ്വത്ത് സ്ത്രീയുടെ കയ്യിൽ സുരക്ഷിതവുമായിരിക്കും. സ്ത്രീകൾ പരസ്പരം വിവാഹം കഴിക്കുന്നുണ്ടെങ്കിലും ഇവർ തമ്മിൽ ലൈംഗികബന്ധം പുലർത്താറില്ല. സ്വവർഗരതിയും സ്വർഗവിവാഹവും ഇവരുടെ ആചാരത്തിനു വിരുദ്ധവുമാണ്. അതുമാത്രമല്ല അത്തരം ശാരീരിക ബന്ധങ്ങളെ കുറിച്ച് ഈ ഗ്രാമവാസികൾക്ക് വലിയ പിടിയുമില്ല.
എന്തായാലും കാലം മാറിയപ്പോൾ ഇവരും അത്യാവശ്യം മാറ്റങ്ങളെ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. പൊതുവെ ഗോത്രവാസികളുടെയിടയിൽ ഒന്നിലധികം ഭാര്യമാർ ഉണ്ടായിരുന്ന പുരുഷന്മാരുടെ എണ്ണം ഇന്ന് വളരെ കുറഞ്ഞിട്ടുണ്ട്. സ്ത്രീപക്ഷ വിവാഹങ്ങൾ ഉണ്ടാകുന്നതിന്റെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും സ്ത്രീകൾ അനുഭവിക്കാനും ആസ്വദിയ്ക്കാനും തുടങ്ങിയിട്ടുണ്ട്. കുട്ടിക്കാലത്തെ വിവാഹങ്ങൾ, വീടുകളിലെ പ്രശ്നങ്ങൾ, എന്നിങ്ങനെ പലപ്രശ്നങ്ങളും ഈ സ്ത്രീ വിവാഹങ്ങൾ കൊണ്ട് കുറയ്ക്കാൻ കഴിയുന്നുണ്ട്.
സ്ത്രീയോടൊപ്പം ഏറ്റവും സന്തോഷകരവും സുരക്ഷിതവുമായ ജീവിതം നയിക്കുമ്പോൾ തന്നെ ഇഷ്ടമുള്ള പുരുഷനുമായി ലൈംഗികബന്ധം പുലർത്താനും കുട്ടികളെ വളർത്താനും പെൺകുട്ടികൾക്കാകുന്നു. ടാൻസാനിയൻ നിയമമനുസരിച്ച് ഇത്തരം രീതികളിൽ വിവാഹിതയാകുന്ന പെൺകുട്ടിയ്ക്ക് അവൾ അർഹിക്കുന്ന സ്ത്രീധനം നൽകാൻ അവരുടെ മാതാപിതാക്കൾ ബാധ്യസ്ഥരാണ്.കാരണം ആചാരങ്ങളോടുള്ള ബഹുമാനം തന്നെ.
ആദിവാസി ഗോത്രത്തലവന്മാരും ഇതിനെ എതിർക്കുന്നല്ല കാരണം വയസ്സായ വിധവയായ സ്ത്രീകളെ പ്രത്യേകം സംരക്ഷിക്കാൻ ബുദ്ധിമുട്ടില്ല. അവരുടെ കയ്യിൽ സ്വത്തും പണവുമുണ്ട്, നോക്കാൻ ഭാര്യയുമുണ്ട്, അവർ സുരക്ഷിതരുമാണ്. ലോകം മുഴുവൻ സ്വവർഗ വിവാഹങ്ങൾക്കായി മുദ്രാവാക്യങ്ങൾ വിളിക്കുമ്പോഴും അതിനെ അർഹിക്കുന്ന രീതിയിൽ ബഹുമാനം നൽകി പരിപാലിക്കുന്ന ടാൻസാനിയയിലെ ഈ ആദിവാസികളുടെ വിവാഹജീവിതം മാതൃക തന്നെ.
Leave a Reply