ആരോ​ഗ്യം കൂട്ടും ഓട്സ്; അറിയേണ്ടതെല്ലാം

എല്ലാവർക്കും കഴിക്കാവുന്ന ഉത്തമമായൊരു ഭക്ഷണമാണ് ഓട്‌സ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ തന്നെ അത് പെട്ടെന്ന് ദഹിക്കുകയും ചെയ്യും. എല്ലുകള്‍ക്കും പല്ലുകള്‍ക്കും കൂടുതല്‍ ബലം കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണം കൂടിയാണ് ഇത്. കാത്സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഒട്ടുമിക്ക അസുഖങ്ങളെയും പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്സില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ ഉള്ളവരോട് ഓട്സ് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.

കൂടാതെ ക്യാന്‍സറിനെ ചെറുക്കാനുള്ള കഴിവ് ഓട്സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. ഓട്സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ ബീറ്റാ ഗ്ലൂക്കണ്‍ പ്രതിരോധശേഷിയും വര്‍ധിപ്പിക്കും.

വാങ്ങിക്കുമ്പോൾ യാതൊരുവിധ ഫ്‌ലേവറുകളും ചേര്‍ക്കാത്ത ഓട്‌സ് വാങ്ങിക്കുക. പായ്ക്ക് ചെയ്തു ലഭിക്കുന്ന ഓട്‌സ് പലപ്പോഴും അമിതമായി ഷുഗര്‍ ചേര്‍ത്തത് ആണ്. ഇതിലെ ആവശ്യമില്ലാത്ത കാലറി നിങ്ങള്‍ക്ക് വിനയാകുകയേയുള്ളൂ. ഫ്‌ലേവര്‍ ഓട്‌സില്‍ 70 ശതമാനം അധിക കാലറി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് സാധാരണ പ്ലെയിന്‍ ഓട്‌സ് തന്നെ വാങ്ങുകയായിരിച്ചും ഉചിതം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment