തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി നിരീക്ഷകര്‍

Observers Reviews Poll Arrangements

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി നിരീക്ഷകര്‍

വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് പൂര്‍ത്തിയായി.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ ചുമതലയുള്ള പൊതു നിരീക്ഷകന്‍ ശരവണവേല്‍രാജും ജില്ലയിലെ പൊലീസ് നിരീക്ഷക ശശി പ്രഭ ദ്വിവേദിയും ജില്ലയിലെ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി.

നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് ഇ.വി.എം. കമ്മിഷനിങ് പൂര്‍ത്തിയായത്. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും സൂക്ഷിച്ചിരിക്കുന്നത്. ഈ സ്ട്രോങ് റൂമുകളിലെ ക്രമീകരണങ്ങളും നിരീക്ഷകര്‍ പരിശോധിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നിരീക്ഷകര്‍ക്കൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*