പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കാര്‍ കണ്ടെത്തി; പെണ്‍കുട്ടി എവിടെയെന്ന് യാതൊരു സൂചനയുമില്ല

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കാര്‍ കണ്ടെത്തി; പെണ്‍കുട്ടി എവിടെയെന്ന് യാതൊരു സൂചനയുമില്ല

കൊല്ലം: കൊല്ലം ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം ഉപയോഗിച്ച കാര്‍ കണ്ടെത്തി. നാല്‍വര്‍ സംഘം സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ കായംകുളത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഓച്ചിറ വലിയകുളങ്ങരയില്‍ വഴിയോര കച്ചവടം നടത്തുന്ന രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്ന് വയസ്സുള്ള മകളെയാണ് ഇന്നലെ രാത്രി നാലംഗ സംഘം മാതാപിതാക്കളെ മര്‍ദിച്ചു അവശരാക്കിയ ശേഷം തട്ടിക്കൊണ്ട് പോയത്.

ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് പറയുന്നു. നേരത്തെ ചിലര്‍ തങ്ങളെ ഉപദ്രവിക്കാറുണ്ടായിരുന്നതായി ഇവര്‍ പോലീസിന് മിഴി നല്‍കി. പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് തടയാന്‍ ശ്രമിച്ച മാതാപിതാക്കളെ വളരെ ക്രൂരമായാണ് സംഘം ആക്രമിച്ചത്. കൊല്ലം എ സി പി യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം സംഘം സഞ്ചരിച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെങ്കിലും പെണ്കുട്ടിയോ പ്രതികളോ എവിടെയുണ്ടെന്നുള്ള വിവരം പോലീസിന് കണ്ടെത്താനായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment