പുതുക്കിയ മോട്ടോര്‍ വാഹന നിയമം: മുക്കാല്‍ ലക്ഷത്തിനുമുകളില്‍ പിഴയടച്ച് അശോക്

പുതുക്കിയ മോട്ടോര്‍ വാഹന നിയമം: മുക്കാല്‍ ലക്ഷത്തിനുമുകളില്‍ പിഴയടച്ച് അശോക്

പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമമനുസരിച്ച് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഉയര്‍ന്ന പിഴ ചുമത്തിവരുന്ന സാഹചര്യത്തില്‍ ട്രക്ക് ഡ്രൈവര്‍ക്ക് ലഭിച്ചിരിക്കുന്നത് 86,500 രൂപ പിഴയാണ്. ഒഡിഷയിലെ സാംബാല്‍പൂര്‍ ജില്ലയിലാണ് സംഭവം.

മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കിയ ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പിഴത്തുകയാണിത്. ട്രക്ക് ഡ്രൈവറായ അശോക് ജാദവിനാണ് പുതിയ പിഴ ഘടന പ്രകാരം ഭീമമായ തുക പിഴ ചുമത്തിയത്.

അനുമതിയില്ലാത്തയാളെ വണ്ടി ഓടിക്കാന്‍ അനുവദിക്കല്‍ (5000 രൂപ), ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിക്കല്‍ (5000), 18 ടണ്‍ ഓവര്‍ലോഡ് (56,000), അനുവദിച്ചതിലും ഉയരത്തിലുള്ള ലോഡ് വഹിക്കല്‍ (20,000), പൊതു നിയമലംഘനം (500) എന്നിങ്ങനെയാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്ന് റീജിയണല്‍ ഗതാഗത ഓഫിസര്‍ ലളിത് മോഹന്‍ ബെഹ്‌റ പറഞ്ഞു.

86,500 രൂപയാണ് പിഴ ചുമത്തിയതോടെ തുക കുറയ്ക്കണമെന്ന് ഡ്രൈവര്‍ അഭ്യര്‍ഥിച്ചെങ്കിലും അധികൃതര്‍ തയാറായില്ല. പിന്നീട്, അഞ്ച് മണിക്കൂര്‍ കാത്തിരുന്ന ശേഷം പിഴ 70,000 രൂപയാക്കി.

നാഗാലാന്‍ഡ് ആസ്ഥാനമായുള്ള ബി എല്‍ എ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ട്രക്ക്. ജെ.സി.ബിയുമായി ഛത്തീസ്ഗഡിലേക്ക് പോകും വഴിയാണ് ട്രക്ക് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment