വമ്പന്‍ ഓഫറുമായി ടൊയോട്ട
ഇതാ വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി ടൊയോട്ട രംഗത്തെത്തിയിരിക്കുന്നു. അതായത്, മാര്‍ച്ചിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ഓഫറില്‍ തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ വമ്പന്‍ ആനുകൂല്യങ്ങളോടെ ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കഴിയുന്നതാണ്.
കൂടാതെ ഈ മാര്‍ച്ച് അവസാനം വരെ ആണ് ഇത്തരം ഒരു ഓഫര്‍ കാലാവധി. മാത്രമല്ല, ടൊയോട്ട കിര്‍ലോസ്‌കറിന്റെ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലാണ് ഈ ഓഫര്‍ ഒരുക്കിയിട്ടുള്ളത്.
കൂടാതെ, ഓഫര്‍ അനുസരിച്ച് വിവിധ മോഡലുകള്‍ക്കായി 1,20,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.
ഇത് മാത്രമല്ല കൊറോള അള്‍ട്ടിസിന് 1,20,000 രൂപയും, ഫോര്‍ച്യൂണറിന് 40,000 രൂപയും, ക്രിസ്റ്റക്ക് 55,000 രൂപ വരെയുമാണ് മറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക. കൂടാതെ, എറ്റിയോസിനും ലിവയ്ക്കും വിലയില്‍ വന്‍ കുറവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനുപുറമെ, സുരക്ഷ, മികച്ച പ്രകടനം,സൗകര്യം, ഇന്ധനക്ഷമത എന്നിവയോടുകൂടിയുള്ള വാഹനം ആളുകളില്‍ എത്തിക്കാനാണ് മെമ്മറബിള്‍ മാര്‍ച്ച് കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ടൊയോട്ട മേധാവി അറിയിച്ചു.
Leave a Reply
You must be logged in to post a comment.