Offering Liquor and Cigarette l Student Tour Packages l വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് മദ്യവും സിഗരറ്റും സൗജന്യം; ഒരാള്‍ പിടിയില്‍… അഡ്മിന്‍ ഒളിവില്‍
വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് മദ്യവും സിഗരറ്റും സൗജന്യം; ഒരാള്‍ പിടിയില്‍… അഡ്മിന്‍ ഒളിവില്‍
വിനോദയാത്ര പോകുന്ന സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മദ്യവും സിഗരറ്റും വാഗ്ദാനം നല്‍കി ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഒരാള്‍ പിടിയില്‍.കൊടുമണ്‍ കൊട്ടപ്പുറത്ത് വീട്ടില്‍ രാജേഷിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട കൊടുമണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ബസിന്റെ പേരിലാണ് ഇയാള്‍ വ്യാജ പ്രചരണം നടത്തിയത്. ബസിന്റെ ചിത്രവും ഫോണ്‍ നമ്പറും സഹിതം തയ്യാറാക്കിയ പോസ്റ്റ് നവമാധ്യമങ്ങളില്‍ വളരെവേഗമാണ് പ്രചരിച്ചത്.
Also Read >> കോംഗോ പനി ആശങ്ക; തൃശൂരില്‍ മലപ്പുറം സ്വദേശി ചികിത്സയില്‍
ഇയാള്‍ക്ക് ഈ പോസ്റ്റ് വാട്സാപ്പിലൂടെ അയച്ചു കൊടുത്ത കൊല്ലം ഭരണിക്കാവ് യൂണിയനെന്ന ഗ്രൂപ്പിന്‍റെ അഡ്മിന്‍ ബിബിനെ രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്.ഇയാള്‍ ഒളിവിലാണ്. തങ്ങളുടെ പേരില്‍ വ്യാജ പോസ്റ്റിനെതിരെ ബസുടമകളാണ് പരാതിയുമായി എക്സൈസിനെ സമീപിച്ചത്.രാജേഷും ബിബിനും സ്വകാര്യബസ് ജീവനക്കാരാണ്.
Leave a Reply
You must be logged in to post a comment.