നടി കാര്‍ത്തികയുടെ മകന്റെ വിവാഹ നിശ്ചയം: ചിത്രങ്ങള്‍ വൈറല്‍

നടി കാര്‍ത്തികയുടെ മകന്റെ വിവാഹ നിശ്ചയം: ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമയിലെ തിളങ്ങി നിന്ന നടിമാരില്‍ ഒരാളായിരുന്നു കാര്‍ത്തിക. 1985ല്‍ സിനിമയിലെത്തിയ കാര്‍ത്തിക 1889ല്‍ തന്നെ സിനിമാ ജീവിതം അവസാനിപ്പിച്ചിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറിയ കാര്‍ത്തികയുടെ മകന്‍ വിഷ്ണുവിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ വൈറലാവുന്നു.

കഴിഞ്ഞ മെയ് 24-ന് നടന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വധുവിന് മേക്കപ്പ് ചെയ്തത് രഞ്ജുവായിരുന്നു.

എണ്‍പതുകളിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു കാര്‍ത്തിക. ഒരു പൈങ്കിളി കഥ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തിയ കാര്‍ത്തിക പത്മരാജന്‍ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് കരിയിലക്കാറ്റ് പോലെ, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നീയെത്ര ധന്യ, ജനുവരി ഒരു ഓര്‍മ്മ, ഉണ്ണികളേ ഒരു കഥ പറയാം, ഇടനാഴിയില്‍ ഒരു കാലൊച്ച, താളവട്ടം, കമല്‍ഹാസന്റെ നായകന്‍ തുടങ്ങിയ ഇരുപതോളം ചിത്രങ്ങളില്‍ വേഷമിട്ടു.

ഒരു കാലത്ത് മോഹന്‍ലാല്‍-കാര്‍ത്തിക ജോഡികള്‍ മലയാള സിനിമയിലെ താര ജോഡികളായിരുന്നു. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും വിട്ടുനിന്നത്. ഡോക്ടര്‍ സുനില്‍ കുമാറാണ് കാര്‍ത്തികയുടെ ഭര്‍ത്താവ്. ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച താരം ഇന്നും മലയാളികളുടെ സ്വന്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment